സീനിയര്‍ ഹോക്കി ലീഗ് സമാപിച്ചു; യങ്സ്റ്റേഴ്സ് ആനന്ദപുരം ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഗ്രൗണ്ടില്‍ നടത്തപ്പെട്ട മത്സരത്തില്‍ യങ്സ്റ്റേഴ്സ് ആനന്ദപുരം ഒന്നാം സ്ഥാനം നേടി. വിവേകോദയം തൃശൂര്‍ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും ഒളിംബിക് അസോസിയേഷന് അംഗവുമായ ബെന്നി ഇമ്മട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് കായികവിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ഹോക്കി അസോസിയേഷന് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനദാനം നടത്തി. സംസ്ഥാന സീനിയര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ സെലക്ടറായ ഡോ. രജിത് പ്രഖ്യാപിച്ചു.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി