കുട്ടംകുളം സമരത്തിന്റെ അമരക്കാരന് കെ.വി. ഉണ്ണിയുടെ മൂന്നാം ചരമ വാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട: സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ.വി. ഉണ്ണിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. അനുസ്മരണ പരിപാടികളുടെ ഭാഗമായി നടവരമ്പില്‍ കെ.വി. ഉണ്ണിയുടെ വസതിയില്‍ പുഷ്പാര്‍ച്ചനയും മണ്ഡലം കമ്മിറ്റി ഓഫീസിനു മുമ്പില്‍ പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രികുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ്, സിപിഐ മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ്, മോഹനന് വലിയാട്ടില്‍, കെ.വി. മോഹനന്, അനിത രാധാകൃഷ്ണന്, ഷീല അജയഘോഷ്, കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.