എസ്എസ്എല്‍സി, പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ മണ്ഡലം 10-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ 15 ഓളം വിദ്യാര്‍ഥികളെ ഉപഹാരം നല്കി ആദരിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന മുഖ്യാഥിതിയായിരുന്നു. പഞ്ചായത്ത് അംഗം നെസീമ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. റിയാസ് നെടുങ്ങാണം അധ്യക്ഷത വഹിച്ചു. എ.എ. മുസമ്മില്‍, വി.എ. നാസര്‍, മുഹ്സിന്, നടരാജന് എന്നിവര്‍ പ്രസംഗിച്ചു.