കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കണം: കിസാന്‍സഭ

കാറളം: കനത്ത കാറ്റിലും വേനല്‍ മഴയിലും കാറളം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വന്‍ കൃഷിനാശമാണു സംഭവിച്ചിട്ടുള്ളത്. ഒട്ടനവധി നേന്ത്രവാഴകള്‍ നശിച്ചു വാഴകൃഷിക്കാര്‍ വലിയ നഷ്ടം നേരിടേണ്ടി വന്നിരിക്കുകയാണ്. ചെമ്മണ്ട കായല്‍ പാടശേഖരത്തിലെ കൊയ്യാറായ നെല്‍കൃഷി 70 ശതമാനത്തോളം നശിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ കിസാന്‍സഭ നേതാക്കളായ മോഹനന് വലിയാട്ടില്‍, ടി.എസ്. ശശികുമാര്‍, എ.ആര്. രാജീവ്, ടി.എ. ദിവാകരന്, അംബിക സുഭാഷ്, സുനില്‍ മണപ്പെട്ടി, രാജേഷ് പൊയ്യാറ, എ.പി. വര്‍ഗീസ്, സാബു ഔസേപ്പ് എന്നിവര്‍ സന്ദര്‍ശിച്ചു. കൃഷിക്കാര്‍ക്ക് ഉടന്‍ സഹായമെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യണമെന്നു കിസാന്‍സഭ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.