കാന നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ വെള്ളക്കെട്ടിലായി കാട്ടൂര്‍ ബസ് സ്റ്റാന്‍ഡ്
കാട്ടൂര്‍: കാന നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഒറ്റ മഴയില്‍ വെള്ളക്കെട്ടിലായി കാട്ടൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് പെയ്ത മഴയിലാണു പ്രദേശത്ത് വെള്ളം കയറിയത്. ബസ് സ്റ്റാന്‍ഡിലും ഓട്ടോ സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരിതത്തിലായി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായിട്ടാണു പൊതുമരാമത്ത് വകുപ്പ് കാന നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഇതുവരേയും കാന നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നു പ്രദേശവാസികളും വ്യാപാരികളും പറഞ്ഞു. കാന നിര്‍മാണത്തിന്റെ പേരില്‍ ഒരുമാസത്തോളം വാഹന ഗതാഗതം ബസ് സ്റ്റാന്‍ഡിന് ഉള്ളിലൂടെ തിരിച്ചു വിട്ടിരുന്നു. അതിനു ശേഷമാണു തുറന്നു കൊടുത്തത്. എന്നാല്‍ ഇതുവരേയും പണി പൂര്‍ത്തീകരിച്ചില്ല.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്