കൂടല്‍മാണിക്യം ഉത്സവം: മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിക്കു സമ്മാനിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 2020 ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിക്കു സമ്മാനിച്ചു. കൂടല്‍മാണിക്യം ഉത്സവാഘോഷങ്ങളുടെ ഭാഗമായി സ്പെഷല്‍ പന്തലില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയനാണു പുരസ്കാരം സമ്മാനിച്ചത്. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. സ്റ്റേജ് സമര്‍പ്പണം നടത്തിയ കക്കര ജനാര്‍ദനനെ കൊച്ചിന് ദേവസ്വം ബോര്‍ഡ് ചെയര്മാന് വി. നന്ദകുമാറും കെ.വി. ചന്ദ്രന്, സി. സുരേഷ് എന്നിവരെ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോനും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഭരണസമിതി അംഗം അഡ്വ. അജയകുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ എം. സുഗിത, സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 2020 ലെ മാണിക്യശ്രീ പുരസ്കാരം പ്രഖ്യാപിച്ചു രണ്ടുവര്‍ഷം പിന്നിട്ടിട്ടും പുരസ്കാരം വിതരണം ചെയ്യാന്‍ വൈകുന്നതു വിവാദമുയര്‍ത്തിയിരുന്നു.

സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി
തെരുവുനായ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു
വാതില്‍മാടം ഉന്നതിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് രേഖ കൈമാറി
പടിയൂര്‍ പഞ്ചായത്തില്‍ ഓണത്തിന് പൂകൃഷി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
രാഘവന് പൊഴേക്കടവില്‍ അനുസ്മരണ സമ്മേളനം