സംഗമേശ്വര ആയുര്‍വേദ ചികിത്സാലയത്തിനായി വാഹനം കൈമാറി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന് കീഴില്‍ കേരള സര്‍ക്കാരിന്റെ ഭരണാനുമതിയോടുകൂടി പ്രവര്‍ത്തനമാരംഭിച്ച സംഗമേശ്വര ആയുര്‍വേദ ചികിത്സാലയം സേവനത്തിന്റെ ആദ്യവര്‍ഷം പിന്നിടുമ്പോള്‍ ആശുപത്രി സന്ദര്‍ശനത്തിന് ബുദ്ധിമുട്ടുള്ള വന്ദ്യവയോധികര്ക്കും ഭിന്നശേഷി രോഗികള്‍ക്കും ഗാര്‍ഹിക സന്ദര്ശനത്തോടെയുള്ള ഡോക്ടര്‍മാരുടെ സേവനവുമായി ആരംഭിച്ച ജെറിയാട്രി കെയര്‍ പദ്ധതിക്കായി പ്രമുഖ പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാലമേനോന് സംഭാവന ചെയ്ത വാഹനത്തിന്റെ താക്കോല്‍ കൈമാറി. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വാഹനത്തിന്റെ താക്കോല്‍ദാനം ആയുര്‍വേദഗ്രാമം ഡയറക്ടര്‍ ഡോ. കേസരി മേനോന് നല്‍കിക്കൊണ്ട് തോട്ടാപ്പിള്ളി വേണുഗോപാലമേനോന് നിര്‍വഹിച്ചു.

കുടല്‍മാണിക്യം ക്ഷേത്രത്തില്‍നടന്ന വിളിച്ചുചൊല്ലി പ്രായശ്ചിത്തം
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
പല്ലാവൂര്‍ താളവാദ്യമഹോത്സവം സമാപിച്ചു
രമേശ് ചെന്നിത്തല കൂടല്‍മാണിക്യം ക്ഷേത്ര ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പുത്തരി സദ്യക്ക് ആയിരങ്ങള്‍