പല്ലൊട്ടി 90 കിഡ്സ് ടീമിനെ ഇരിങ്ങാലക്കുട മാസ് തിയറ്റേഴ്സില്‍ വച്ച് അനുമോദിച്ചു
ഇരിങ്ങാലക്കുട: മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂക്ക നേടിയതിന്റെ ഭാഗമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍ നാഷ്ണല്‍ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയും കേരള കറി ഹൗസ് മഞ്ചേസ്റ്റര്‍ യുകെയും സംയുക്തമായി സംസ്ഥാന പുരസ്കാരത്തിന്റെ നിറവില്‍ നില്ക്കുന്ന പല്ലൊട്ടി 90 കിഡ്സ് ടീമിനെ ഇരിങ്ങാലക്കുട മാസ് തിയറ്റേഴ്സില്‍ വച്ച് അനുമോദിച്ചു. ഇരിങ്ങാലക്കുട ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി പ്രസിഡന്റ് ദീപക് ബാബു അധ്യക്ഷത വഹിച്ചു. മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഡാവിഞ്ചി, പല്ലൊട്ടി സിനിമയുടെ സംവിധായകന് ജിതിന് രാജ്, തിരക്കഥാകൃത് ദീപക് വാസന്, ഡിഒപി ഷെറിന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ യേശുദാസ് സ്വാഗതവും ജിനു ഗിരിജന്‍ നന്ദിയും പറഞ്ഞു.

കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
മോഹിനിയാട്ടത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് പാര്‍വതി സിനേഷ്; ഉര്‍വശിയുടെ കഥയ്ക്ക് നൃത്താവിഷ്കാരം
കുച്ചുപ്പുടിയില്‍ ശിവന്യ വിനോദിന് മിന്നും വിജയം; സംസ്ഥാനതലത്തിലേക്ക് ആദ്യ ചുവടുവെപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു