പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു പരിപാടികള്‍ സംഘടിപ്പിച്ചു
ലോക ഹൃദയ ദിനത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം ഡോ. തോമസ് ജോണ്‍ പാളിയില്‍ ആരോഗ്യകരമായ ഹൃദയം എങ്ങനെ നിലനിര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുന്നു.
ഇരിങ്ങാലക്കുട: ലോക ഹൃദയ ദിനത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഡോ. തോമസ് ജോണ്‍ പാളിയില്‍ ആരോഗ്യകരമായ ഹൃദയം എങ്ങനെ നിലനിര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കിയും ഹോസ്പിറ്റല്‍ ഡയറ്റീഷ്യന് ശ്രീലക്ഷ്മി കാര്‍ഡിയാക് ഡയറ്റ് ഹാബിറ്റ് എന്ന വിഷയത്തെ ആസ്പദമാക്കിയും ക്ലാസെടുത്തു. സ്നേഹോദയ കോളജ് ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ കൂടിച്ചേരുന്ന എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഹിപ് ഹോപ് കാര്‍ഡിയോ ബേണ്‍ ഡാന്‍സും തുടര്‍ന്ന് ഹൃദയ ദിനത്തെ ആസ്പദമാക്കിയുള്ള സ്കിറ്റും കാര്‍ഡിയോ പള്‍മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരിന്നു. ഹോസ്പിറ്റല്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കാര്‍ഡിയാക് പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും സംഘടിപ്പിച്ചു.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു