സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാ തിരുന്നാള്‍ സ്വാഗത സംഘം ഓഫീസ്

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന ദനഹാ തിരുന്നാളിന്റെ സ്വാഗത സംഘം ഓഫീസ് വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന ദനഹാ തിരുന്നാളിന്റെ സ്വാഗത സംഘം ഓഫീസ് വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജന്, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍ സംബന്ധിച്ചു. 2026 ജനുവരി 10, 11, 12 തിയ്യതികളിലാണ് തിരുനാള്‍.