കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ നടന്ന യോനക്സ്- സണ്‍റൈസ് ജെയിന് സെബി മെമ്മോറിയല്‍ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായവര്‍.
ഇരിങ്ങാലക്കുട: യോനക്സ്- സണ്‍റൈസ് ജെയിന് സെബി മെമ്മോറിയല്‍ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്‍മരാജ് നിര്‍വഹിച്ചു.
ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് പ്രസിഡന്റ് ബാബു മേച്ചേരിപ്പിടി അധ്യക്ഷത വഹിച്ചു. കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായര്‍ മുഖ്യാതിഥിയായി. കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന് സെക്രട്ടറി സാജു ലൂയിസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ ജോസഫ്, ജോസ് സേവ്യര്‍, എം.എന്‍. ഷാജി, പി.ഒ. ജോയ്, ജോയ് കെ. ആന്റണി, അനീഷ് തോമസ് മൂക്കന്, ടോമി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ ജമ്മു കാശ്മീരില്‍ നടക്കുന്ന ഓള് ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്യും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു