മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
ആളൂരില്‍ ഇറിഗേഷന്‍ കനാലുകളില്‍ മാലിന്യം അടിഞ്ഞുകൂടിയ നിലയില്‍.
ഇരിങ്ങാലക്കുട: വരള്‍ച്ചബാധിത പ്രദേശമായ ആളൂരില്‍ ഇറിഗേഷന്‍ കനാലുകളില്‍ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലക്കുന്നതായി പരാതി. ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ക്ക് പുറമേ നാട്ടുകാരും കനാലിനെ മാലിന്യ കുഴിയായി കാണുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് കുറ്റപ്പെടുത്തി. ഇറിഗേഷനില്‍ നിന്ന് വരുന്ന എല്ലാ മെയിന്‍ കനാലുകളുടെയും ബ്രാഞ്ച് കനാലുകളുടെയും സ്ഥിതി ഇതുതന്നെയാണെന്ന് റോസിലി ചൂണ്ടിക്കാട്ടി.
പൊതുവെ വരള്‍ച്ച ബാധിത പ്രദേശമായതിനാല്‍ കനാലിലൂടെ ഒഴുകി വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് പല പ്രദേശങ്ങളിലെയും ആളുകളുടെ ജീവിതം. കനാലിലൂടെ വെള്ളം വന്നാലേ പ്രദേശത്തെ കിണറുകളിലും വെള്ളം ഉണ്ടാകൂ എന്ന സ്ഥിതിയുണ്ട്. ഇതിനിടയില്‍ മലിനമായി ഒഴുകി വരുന്ന വെള്ളം കുടിവെള്ള മലിനീകരണത്തിനും കാരണമാവുകയാണ്. മാലിന്യപ്പെരുക്കത്താല് ഒഴുക്ക് നിലച്ച കടുപ്പശേരി ബ്രാഞ്ച് കനാല്‍, താഴേക്കാട് ബ്രാഞ്ച് കനാല്‍ ഇവിടേക്കൊന്നും വെള്ളം എത്തുന്നേയില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
ആദ്യകാലങ്ങളില്‍ 15 ദിവസത്തെ ഇടവേളയില്‍ കനാലിലൂടെ വെള്ളം എത്താറുണ്ട്. ഇപ്പോള്‍ പലപ്പോഴും വളരെ കുറഞ്ഞ തോതില്‍ മാസത്തിലൊരിക്കലാണ് വെള്ളം ഒഴുക്കിവിടുന്നത്. പമ്പിംഗ് കൃത്യമായി നടക്കാത്തതിനാല്‍ ഉയര്‍ന്ന പ്രദേശ ങ്ങളിലേക്കൊന്നും വെള്ളം എത്തുന്നില്ല. താഴേക്കാട്, കണ്ണിക്കര, കൊമ്പിടി, ആളൂര്‍, കാരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കൊന്നും ഇറിഗേഷന്‍ വെള്ളമോ വാട്ടര്‍ അതോറിറ്റിയുടെ വെള്ളമോ എത്തുന്നില്ല.
ഇതിനിടയിലാണ് മാലിന്യപ്പെരുക്കത്താല് ലഭിക്കുന്ന വെള്ളവും ഉപയോഗശൂന്യമാകുന്ന സ്ഥിതി തുടരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രശ്നങ്ങളെല്ലാം ചുണ്ടിക്കാട്ടി കലക്ട്ര്ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പ്രസിഡന്റും നാട്ടുകാരും. കടുത്ത ക്ഷാമമുളള പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കനാലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടെത്തിയാല്‍ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രസിഡന്റ് അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി