കരിമ്പാടം പാടശേഖരത്തില്‍ ഡ്രോണ്‍ വിസ്മയം; സമ്പൂര്‍ണ സ്പ്രേ ചെയ്തു
ആനന്ദപുരം കരിമ്പാടം പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുളള സ്പ്രേ ചെയ്യല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുരിയാട് കൃഷിഭവന്റെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം കരിമ്പാടം പാടശേഖരത്തില്‍ സൂക്ഷ്മ മൂലക വളമായ സമ്പൂര്‍ണ ഡ്രോണ്‍ ഉപയോഗിച്ച് സ്പ്രേ ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.യു. വിജയന്, മുരിയാട് പഞ്ചായത്ത് മെമ്പര്‍മാരായ സുനില്‍കുമാര്‍, ജോണ്സണ്, ഷീജ മോഹനന്, പാടശേഖര സമിതി സെക്രട്ടറി എന്‍.ഡി. പോള്‍ എന്നിവര്‍ പങ്കെടുത്തു.
മുരിയാട് കൃഷി ഓഫിസര്‍ ഡോ. അഞ്ജു ബി. രാജ് ഡ്രോണ്‍ സ്പ്രേയിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. കരിമ്പാടം പാടശേഖരത്തിലെ 130 ഏക്കറോളം സ്ഥലത്താണ് സമ്പൂര്‍ണ സ്പ്രേ ചെയ്യുന്നത്. മുകുന്ദപുരം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നേത്യത്വത്തിലാണ് ഡ്രോണ്‍ സ്പ്രേ. നെല്ലിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സൂക്ഷ്മ പോഷകഘടകങ്ങളും (സിങ്ക്, ബോറോണ്‍, കോപ്പര്‍, മഗ്നീഷ്യം, സള്‍ഫര്‍) ഒരുമിച്ച് അടങ്ങിയ ഒരു പ്രത്യേക വളക്കൂട്ടാണ് കേരളകാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ.
ഇത് വിളകള്‍ക്ക് സമഗ്രമായ പോഷണം നല്കാന് സഹായിക്കുന്നു. കേരളത്തിലെ മണ്ണില്‍ കാണപ്പെടുന്ന സള്‍ഫര്‍, മഗ്നീഷ്യം, സിങ്ക്, ബോറോണ്‍, കോപ്പര്‍, അയണ്‍, മാംഗനീസ്, മോളിബ്ഡിനം എന്നീ മൂലകങ്ങളുടെ അഭാവം കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായി പരിഹരിക്കാന്‍ കഴിയുന്നു എന്നത് വിപണിയില്‍ ലഭിക്കുന്ന മറ്റ് സൂക്ഷ്മ മൂലകമിശ്രിതങ്ങളില് നിന്ന് സമ്പൂര്‍ണയെ വ്യത്യസ്തമാക്കുന്നു. ഡ്രോണ്‍ ഉപയോഗം ഏക്കര്‍ കണക്കിന് സ്ഥലത്ത് വേഗത്തില്‍ സ്പ്രേ ചെയ്യാന്‍ സഹായിക്കുന്നു. ഡ്രോണ്‍ വള പ്രയോഗം മറ്റുള്ള പാടശേഖരങ്ങളിലേക്കും വ്യാപിപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി