അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ തിരുനാളിന് വികാരി ഫാ. റെനില്‍ കാരാത്ര കൊടിയേറ്റുന്നു.
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. വികാരി ഫാ. റെനില്‍ കാരാത്ര കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഫെബ്രുവരി ഒന്നിനാണ് തിരുനാള്‍. തിരുനാളിനൊരുക്കമായി ദിവസവും വൈകീട്ട് ആറിന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പള്ളിചുറ്റി പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. 31ന് രാവിലെ 6.30ന് ദിവ്യബലിക്ക് കല്യാണ്‍ രൂപതയിലെ ഫാ. ആല്ബിന് കൂനമ്മാവ് മുഖ്യകാര്‍മികനായിരിക്കും.
തുടര്‍ന്ന് അലങ്കരിച്ച പന്തലിലേക്ക് വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ രൂപം എഴുന്നള്ളിച്ചുവക്കല് നടക്കും. വൈകീട്ട് 5.30ന് ഓങ്ങിച്ചിറ തിരുകുടുംബ കപ്പേളയിലും ആറിന് അവിട്ടത്തൂര്‍ സെന്റര്‍ ഗീവര്‍ഗീസ് കപ്പേളയിലും ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. ഏഴിന് യൂണിറ്റുകളില്‍ നിന്ന് അമ്പുപ്രദക്ഷിണം ആരംഭിച്ച് രാത്രി 9.45ന് പള്ളിയില്‍ എത്തിച്ചേരും. തിരുനാള്‍ദിനമായ ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് ദിവ്യബലി. 10.15ന് പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാള്‍ ദിവ്യബലി എന്നിവയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത നവവൈദികന് ഫാ. ജസ്റ്റിന് മണിമല മുഖ്യകാര്‍മികനായിരിക്കും.
നവവൈദികന് ഫാ. നിഖില്‍ തച്ചുപറമ്പില്‍ സിഎംഐ സന്ദേശം നല്‍കും. വൈകീട്ട് 4.30ന് ദിവ്യബലി തുടര്‍ന്ന് പ്രദക്ഷിണം, രാത്രി ഏഴിന് പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി രണ്ടിന് പൂര്‍വികരുടെ അനുസ്മണദിനത്തില് വൈകീട്ട് ആറിന് ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം. ഫാ. ലിജോ ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് ഏഴിന് ബിഗ് സ്റ്റാര്‍ ഡൈനാമിക് വോയ്സിന്റെ മെഗാഷോയും ഉണ്ടായിരിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു