ക്രൈസ്റ്റിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്
ഒരു വലിയ വാഴയിലയില്‍ 325 വിഭവങ്ങളുമായി ക്രൈസ്റ്റ് കോളജ് കോമേഴ്സ് സ്വശ്രയ വിഭാഗം ഒരുക്കിയ ഓണമെഗാസദ്യക്കു ലഭിച്ച ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാര പത്രവുമായി കോളജ് പ്രിന്‍സിപ്പളും പ്രതിനിധികളും.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കോമേഴ്സ് സ്വശ്രയ വിഭാഗം ഒരുക്കിയ മെഗാ ഓണ സദ്യ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ഒരു വലിയ വാഴയിലയില്‍ 325 വിഭവങ്ങളുമായി ഒരുക്കിയ സദ്യക്കാണ് അംഗീകാരം നേടിയത്. വിദ്യാര്‍ഥികളും അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സംയുക്തമായിട്ടാണ് സദ്യയുടെ വിഭവങ്ങള്‍ ഒരുക്കിയത്.
കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒ യുമായ വി.പി. നന്ദകുമാര്‍ സ്വശ്രയ കോമേഴ്സ് വിഭാഗം അധ്യക്ഷന്‍ പ്രഫ. കെ.ജെ. ജോസെഫിനു ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയുടെ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, സ്വശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍, കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി.എല്‍. സിജി, ഡോ. ലിന്‍ഡ മേരി സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു