കുണ്ടും കുഴിയും; തകര്‍ന്ന റോഡില്‍ യാത്ര ദുരിതം, കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു
കല്പറമ്പ് ഭാഗത്ത് റോഡിലെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കുഴി രൂപപ്പെട്ടത് മൂടിയെങ്കിലും അപകടകരമായ നിലയില്‍.
ഇരിങ്ങാലക്കുട: ഷോളയാര്‍- മതിലകം സംസ്ഥാനപാതയില്‍ പതിയാംകുളങ്ങര ക്ഷേത്രം റോഡ് കഴിഞ്ഞ് അരിപ്പാലം സെന്ററിലേക്ക് പോകുന്ന ഭാഗത്തെ തകര്‍ന്ന റോഡിലൂടെ ജനത്തിന് നടുവൊടിക്കുന്ന യാത്ര. കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക് പറ്റി. അരിപ്പാലം സ്വദേശി ബിബിന്‍ കൊട്ടാരത്ത് (33) നാണ് പരിക്കേറ്റത്. പരിക്കേറ്റ ബിബിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ജോലിക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് ഇതുപോലെ അപകടം സംഭവിച്ചിരുന്നു.
റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെയാണ് ഇതുവഴിയുള്ള യാത്രാദുരിതം ഏറെയായത്. ജീവന് പണയം വച്ചാണ് പലരുടെയും ഇതു വഴിയുള്ള യാത്ര. വെള്ളാങ്ങല്ലൂര്‍ റോഡില്‍ കല്‍പ്പറമ്പ് സങ്കേതത്തിലെ വാട്ടര്‍ ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈന്‍ കഴിഞ്ഞ ദിവസം പൊട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടത്. തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ വെള്ളാങ്ങല്ലൂരില്നിന്ന് തിരിഞ്ഞ് അരിപ്പാലം വഴിയാണ് വാഹനങ്ങള്‍ ഇരിങ്ങാലക്കുടയിലേക്ക് പോകുന്നത്.
വാഹനത്തിരക്കുമൂലം പൈപ്പ് പൊട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ റോഡില്‍നിന്ന് മെറ്റലും ടാറും അടര്‍ന്നുപോയി വലിയ കുഴികള്‍ രൂപം കൊള്ളുകയായിരുന്നു. പമ്പിംഗ് നിര്‍ത്തി അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡില്‍ ഇപ്പോഴും അപകട സാധ്യതയേറെയാണ്. നിരവധി വാഹനങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ ഭാഗത്ത് അപകടത്തില്‍ പ്പെടുന്നത്. വിവരമറിഞ്ഞ് പൂമംഗലം പഞ്ചായത്ത് ആംഗങ്ങളായ ടി. ആര്. രാജേഷ്, പി.എസ്. സരീഷ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. റോഡിലെ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗതം സുഗമമാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സമര രംഗത്തിറങ്ങുവാനാണ് നാട്ടുകാരുടെ തീരുമാനം. റോഡിന്റെ മധ്യഭാഗത്തേക്ക് കയറിയാണ് കുഴികള്‍ രൂപപ്പെട്ടതിനാല്‍ വളരെ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. രാത്രികാലങ്ങളില്‍ റോഡ് പരിചിതമല്ലാത്ത ഇരു ചക്രയാത്രികര് അപകടത്തില്‍പ്പെടുവാനുള്ള സാധ്യത ഏറെയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്
ആരോഗ്യ വികസനത്തിന്റെ സന്ദേശവുമായി ഫിറ്റ് 4 ലൈഫ് സീസണ് 2 വനിതകളുടെ മിനി മാരത്തോണ്‍ സെന്റ് ജോസഫ്സ് കോളജില്‍
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
പടിയൂര്‍ മഴുവഞ്ചേരി തുരുത്തില് തീപിടിത്തം
ഇരിങ്ങാലക്കുട കോര്‍ട്ട് കോംപ്ലക്സ്; നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ ഉദ്ഘാടനം – കേന്ദ്രമന്ത്രി സുരേഷ് ഗോപി
അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി