ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
പ്രതി സുനിലന്.
ഇരിങ്ങാലക്കുട: ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മാപ്രാണം കുഴിക്കാട്ടുക്കോണം സ്വദേശി കെങ്കയില്‍ വീട്ടില്‍ അമല്‍ (29) എന്നയാളെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തിനാണ് ഇരിങ്ങാലക്കുട സോള്‍വെന്റ് റോഡ് കനാല്‍ബേയ്സ് സ്വദേശി പരിയാടത്ത് വീട്ടില്‍ സുനിലന് (36) നെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമലും സുഹൃത്തുക്കളായ ശബരിദാസും ആദിത്യനും സ്കൂട്ടറില്‍ നമ്പ്യാന്കാവ് മാപ്രാണം റോഡിലൂടെ പോകുമ്പോള്‍ ഹോണ്‍ അടിച്ചിട്ടും പ്രതികള്‍ റോഡില്‍ നിന്നും മാറാതെ നടക്കുന്നത് കണ്ട് നടക്കാന്‍ പറഞ്ഞപ്പോള്‍ പ്രതികള്‍ അസഭ്യം പറഞ്ഞത് അമല്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ പ്രതിയായ സുനിലന് അമലിന്റെ മുഖത്ത് കൈകൊണ്ട് അടിക്കുകയും താഴെ വീണ അമലിനെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് റോഡരികിലുള്ള പറമ്പിലേയ്ക്ക് കൊണ്ടുപോയി അവിടെ കിടന്നിരുന്ന കരിങ്കല്ല് കഷണമെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സുനിലന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാജ മദ്യം നിര്‍മിച്ച കേസിലും പൊതുമുതല്‍ നശിപ്പിച്ച കേസിലും അടക്കം രണ്ട് ക്രമിനല്കേസിലെയും പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ അഭിലാഷ്, ഇ.യു. സൗമ്യ, ജിഎസ്ഐ എം.എന്‍. സതീശന്, ജിഎസ്സിപിഒ മാരായ ഗിരീഷ്, എം.ആര്. രഞ്ജിത്ത്, സുജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍