മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാളിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിനെയും 188-ാം സംയുക്ത തിരുനാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോജോ അരിക്കാട് സിഎംഐ തിരുനാള്‍ സന്ദേശം നല്കി. ഉച്ചകഴിഞ്ഞ് 4:30 ന് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ആശീര്‍വാദത്തിനുശേഷം വര്‍ണമഴയും സൗഹൃദ ബാന്‍ഡ് വായനയും ഉണ്ടായിരുന്നു. ഇടവക വികാരി ഫാ. സിന്റോ മാടവന, ജനറല്‍ കണ്‍വീനര്‍ സിന്‍ജോ ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍ ജിജോയ് ഫ്രാന്‍സിസ്, കൈകാരന്മാരായ ജോണ്‍ ജെറാള്‍ഡ് വര്‍ഗീസ്, പോളി വാറു തുടങ്ങിയവർ തിരുനാളിന്റെ വിജയത്തിനായി നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
ഉത്സവത്തിന് മുന്‍പേ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിവാദങ്ങളുടെ വേലിയേറ്റം
കൂടല്‍മാണിക്യം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി സമസ്ത കേരള വാര്യര്‍ സമാജം
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു