സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
കല്ലംകുന്ന് ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന റൂബി ജൂബിലിയുടെ സമാപനത്തിന്റെയും ഇടവക ദിനാഘോഷത്തിന്റെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന് സമീപം.
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെ സാമാനതകളില്ലാത്ത സന്ദേശം ലോകത്തിലേക്ക് പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്കുണ്ടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു. കല്ലംകുന്ന് ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന റൂബി ജൂബിലിയുടെ സമാപനവും ഇടവക ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ ക്ഷേമ രംഗത്തും ക്രൈസ്തവസഭ നല്കുന്ന സംഭാവന കേരളീയ സമൂഹത്തിന് പ്രചോദനവും ഊര്‍ജ്ജവും ആണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന് അധ്യക്ഷത വഹിച്ചു. രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനവും കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സോവനീര്‍ കവര്‍പേജ് പ്രകാശനവും നിര്‍വഹിച്ചു.
വികാരി ഫാ. അനൂപ് കോലംകണ്ണി, തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പള്ളി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ ശ്രീഷ്മ സലീഷ്, ഇടവക വൈദിക പ്രതിനിധി ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കാതറിന്, പഞ്ചായത്ത് അംഗങ്ങളായ പ്രേമ നൈഷാദ്, രേണു സജി, കൈക്കാരന് ജോസ് റാഫേല്‍, കേന്ദ്ര സമിതി പ്രസിഡന്റ് പി.കെ.ആര്. ജോണ്സണ്, മതബോധന പ്രധാനധ്യാപകന് പി.ആര്. വിന്‍സന്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ എന്‍.എഫ്. ഷിജോ എന്നിവര്‍ പ്രസംഗിച്ചു. റൂബി ജൂബിലി സ്മാരകമായ ഗ്രോട്ടോയുടെ വെഞ്ചിരിപ്പിനും ആഘോഷമായ ദിവ്യബലിക്കും ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന് മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസം ശക്തിപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 40 ഇനം വ്യത്യസ്ത പരിപാടികളാണ് ഇടവകയില്‍ നടപ്പാക്കിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം