നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ
കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ മധ്യ മേഖല സമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനാറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ സംസ്ഥാനത്തെ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഇരുങ്ങാലക്കുട വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ പറഞ്ഞു. ഇരിങ്ങാലക്കുട, തൃശൂര്‍, കോട്ടപ്പുറം, പാലക്കാട്, സുല്‍ത്താന്‍ പേട്ട് രൂപതകള്‍ ചേര്‍ന്ന കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ മധ്യ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ സഹായത്തോടെ തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്ന മദ്യ ലഹരി മാഫിയ സമൂഹത്തില്‍ ഇരുട്ട് പരത്തുകയാണ്.
ഇതിനെതിരെ വെളിച്ചം പകരാന്‍ കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി ശക്തമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മേഖല പ്രസിഡന്റ് സാബു എടാട്ടുകാരന് അധ്യക്ഷത വഹിച്ചു. ഓരോ അധ്യയനവര്‍ഷത്തിലും ലഹരി മാഫിയ കുട്ടികളെ വലയിലാക്കുന്നതിന് അധികാരികളുടെ കണ്ണ് വെട്ടിച്ച് പുതിയ പുതിയ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. മധ്യമേഖലയിലെ രൂപതകളിലെ പ്രദേശത്ത് വരുന്ന വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ വലയിലാക്കാന്‍ വരുന്ന മദ്യ ലഹരി മാഫിയക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും.
ലഹരി സംഘങ്ങളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഓരോ മദ്യ വിരുദ്ധ സമിതി പ്രവര്‍ത്തകനും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികളുമായി വിദ്യാര്‍ഥികളുടെ ഇടയില്‍ കെസിബിസി മദ്യ ലഹരിവിരുദ്ധ സമിതി രംഗത്തിറങ്ങാനും തീരുമാനിച്ചു. മധ്യ മേഖല ഡയറക്ടര്‍ ഫാ. ഡോ ദേവസി പന്തല്ലൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സിജോ ഇഞ്ചോടിക്കാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അന്തോണി കുട്ടി ചെതലന്‍, കെ.എഫ്. ബാബു, ഡോ. മാത്യു കല്ലടിക്കോട്, സേവിയര്‍ പടിയില്‍, സേവിയര്‍ പള്ളിപ്പാടന്‍, എ.ടി. മാര്ട്ടിന്, പി.ആര്. ലിന്റോ, ജോഫി ബിജു, കൊച്ചുവര്‍ക്കി തരകന് തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നവീകരണ കലശം- കലവറനിറയ്ക്കല്‍
എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും