ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
സെന്റ് ജോസഫ്സ് ദേവാലയത്തിലെ അമ്പുതിരുനാളിന് ഫാ. ജോസ് പുല്ലൂപ്പറമ്പില്‍ കൊടിയേറ്റുന്നു. വികാരി ഫാ. ജോര്‍ജ് പാലമറ്റം സമീപം.
ഊരകം: സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് മുന്‍ വികാരി ഫാ. ജോസ് പുല്ലൂപ്പറമ്പില്‍ കൊടികയറ്റി. നവനാളിനോടനുബന്ധിച്ച് 24 വരെ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് ഫാ. ബിനോയ് പൊഴോലിപറമ്പില്‍, ഫാ. ഗ്ലസിന് പയസ് കൂള, ഫാ. ജോര്‍ജ് പാലമറ്റം, ഫാ. തോമസ് നട്ടേക്കാടന്‍, ഫാ. സീജോ ഇരിമ്പന്‍, ഫാ. ജോയ് കടമ്പാട്ട്, ഫാ. സിബു കള്ളാപറമ്പില്‍, ഫാ. പോളി കണ്ണൂക്കാടന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
24 ന് വൈകീട്ട് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും. 25 ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് ഫാ. ജോസഫ് മാളിയേക്കല്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കല്, പന്തലിലേക്ക് രൂപം എഴുന്നളിപ്പ്, അമ്പ്, വള, വെഞ്ചിരിപ്പ് എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് ബാന്‍ഡ് വാദ്യം.
തിരുനാള്‍ ദിനമായ 26 ന് രാവിലെ ഏഴിന് ദിവ്യബലി. 10ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബിന് വാഴപ്പിള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഡോ. പോളി പടയാട്ടി സന്ദേശം നല്‍കും. വൈകീട്ട് 3.30 ന് ദിവ്യബലി. തുടര്‍ന്ന് പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ എത്തിച്ചേരും. 27ന് പൂര്‍വികരുടെ സ്മരണ. രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ്. മെയ് മൂന്നിന് എട്ടാമിടത്തില്‍ നേര്‍ച്ചയൂട്ട് ഉണ്ടായിരുക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോര്‍ജ് പാലമറ്റം, കൈക്കാരന്മാരായ പി.എല്‍. ജോസ്, പി.എം. ആന്റോ, കെ.പി. പിയൂസ്, ജനറല്‍ കണ്‍വീനര്‍ ജോസ് താണിപ്പിള്ളി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സ്റ്റീഫന്‍ ജോര്‍ജ് കൂള എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ
നവീകരണ കലശം- കലവറനിറയ്ക്കല്‍
എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും