വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
സുജീഷ് (40).
ഇരിങ്ങാലക്കുട: വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരണപ്പെട്ടു. ചേലൂര്‍ ചാത്തകുടത്ത് വിജയന് മകന് സുജീഷ് (40) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് പൊറത്തിശേരി സിവില്‍ സ്റ്റേഷനു സമീപം വച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ വീട്ടില്‍ വിട്ട് തിരിച്ചു വരുമ്പോള്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സുജിഷ് വിഷുവിനോട് അനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പൂമംഗലം ശാന്തിതീരം ശ്മശാനത്തില്‍ നടക്കും. അമ്മ-സുമതി. ഭാര്യ- അനുശ്രീ. മക്കള്‍ ഋത്വ വിജയ്, രുദ്ര.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ
നവീകരണ കലശം- കലവറനിറയ്ക്കല്‍
എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും