മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തിലെ അമ്പുതിരുനാളിനു ഫാ. സീജോ ഇരിമ്പന്‍ കൊടിയേറ്റുന്നു. വികാരി ഫാ. സുഭീഷ് വട്ടപ്പറമ്പന്‍ സമീപം.
മുരിയാട്: സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും അമ്പുതിരുനാളിനു കൊടികയറി. പാദുവാനഗര്‍ സെന്റ് ആന്റണീസ് വികാരി ഫാ. സീജോ ഇരിമ്പന്‍ കൊടിയേറ്റം നിര്‍വഹിച്ചു. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസി. പ്രഫസര്‍ ഫാ. ബിനോയ് നെരേപ്പറമ്പില്‍ നിര്‍വഹിച്ചു. അമ്പുതിരുനാള്‍ ദിനമായ ഇന്ന് രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് എടത്തിരുത്തി കര്‍മലനാഥാ ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോയ് പാല്യേക്കര മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. രാത്രി 10.30 ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 ന്, 10 ന്, 3.30 ന് ദിവ്യബലി ഉണ്ടായിരിക്കും. 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് കോടമ്പാക്കം സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് വികാരി ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മുരിയാട് ലിറ്റില്‍ ഫഌവര്‍ ആശ്രമം ഡയറക്ടര്‍ ആന്‍ഡ് സുപ്പീരിയര്‍ ഫാ. അലക്സ് കുമ്പിടിയാമാക്കല്‍ സിഎസ്ടി തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് ഏഴിന് പള്ളിയില്‍ സമാപിക്കും.
തുടര്‍ന്ന് ലൈറ്റ് ഷോ. 20 ന് പരേതരുടെ അനുസ്മരണ ദിനം രാവിലെ 6.30 ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ്. 26 ന് എട്ടാമിടത്തില്‍ രാവിലെ 6.30ന് ദിവ്യബലി, അഞ്ചിന് ആഘോഷമായ ദിവ്യബലി, പള്ളി ചുറ്റി പ്രദക്ഷിണം എന്നിവ ഉണ്ടായിരുക്കും. തുടര്‍ന്ന് വൈകീട്ട് ഏഴിന് കൊച്ചിന് കൈരളി കമ്മ്യൂണിക്കേഷന്‍ ഒരുക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനമേള. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സുഭീഷ് വട്ടപ്പറമ്പന്‍, കൈക്കാരന്മാരായ പോള്‍ കളത്തിങ്കല്‍, ബോബി കൂനമ്മാവ്, ജോജോ പുല്ലോക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ജെയ്സന് കാട്ടിലപീടിക എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ
നവീകരണ കലശം- കലവറനിറയ്ക്കല്‍