വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
പൂമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ശാന്തിതീരം വാതകശ്മശാനം.
വാതകപ്രതിസന്ധിമൂലം മാര്‍ച്ച് 10 മുതല്‍ പ്രവര്‍ത്തനമില്ലായിരുന്നു
ഇരിങ്ങാലക്കുട: വാണിജ്യ സിലിന്‍ഡറുകള്‍ക്ക് നിയന്ത്രണം വന്നതോടെ അടച്ച പൂമംഗലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം വാതകശ്മശാനം താത്കാലികമായി വീണ്ടും തുറന്നു. ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്ന് ലഭിച്ച നാലു സിലിന്‍ഡറുകള്‍ ഉപയോഗിച്ചാണ് നിര്ധനരായിട്ടുള്ളവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. എട്ടു സിലിന്‍ഡറുകളാണ് അനുവദിച്ചിരിക്കുന്നത്. ശ്മശാനം പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ എട്ടു സിലിന്‍ഡറുകള്‍ വേണം.
ഇതില്‍ നാലെണ്ണമാണ് ഏജന്‍സി ശ്മശാനത്തില്‍ എത്തിച്ചത്. ബാക്കി നാലെണ്ണം ചാലക്കുടിയിലുള്ള ഗോഡൗണില്‍ പോയി എടുക്കാനാണ് ഏജന്‍സി പറയുന്നത്. 1300 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിന്‍ഡറിന് ഇപ്പോള്‍ 2092 രൂപയാണ് ബില്ലിട്ടിരിക്കുന്നത്. 2500 രൂപയാണ് ഒരു മൃതദേഹം സംസ്കരിക്കുന്ന തിനായി വാങ്ങുന്നത്. ഒരു മൃതദേഹം സംസ്കരിക്കാന്‍ ഒരു സിലിന്‍ഡര്‍ വേണം. അനുവദിച്ചുകിട്ടിയ ബാക്കി നാലു സിലിന്‍ഡറുകള്‍ ചാലക്കുടിയിലേക്ക് വണ്ടിവിളിച്ച് പോയി എടുത്തുവരുന്നത് പഞ്ചായത്തിന് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും.
സിലിന്‍ഡറുകളുടെ വില വര്‍ധനയും യാത്രാ ചെലവുമെല്ലാം കണക്കാക്കുമ്പോള്‍ 2500 രൂപയെന്നത് വലിയ നഷ്ടമാണ്. അതിനാല്‍ അടുത്ത പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുവാനാണ് ഭരണസമിതിയുടെ നീക്കം. ദിവസവും മൂന്നിലേറെ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്ന ശാന്തിതീരം മാര്‍ച്ച് 10 ഓടെയാണ് അടച്ചത്. പ്രതിസന്ധിയെത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി സമീപപഞ്ചായത്തുകളില്നി ന്നുള്ള മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍, സിലിന്‍ഡറുകള്‍ കിട്ടാതായതോടെ പൂര്‍ണമായും അടച്ചിടുകയായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു