കൂടല്‍മാണിക്യം തിരുവുല്‍സവം; ആവേശമായി ബഹുനില പന്തലിന്റെ കാല് നാട്ടുകര്‍മം
കൂടല്‍മാണിക്യം തിരുവുല്‍സവത്തിന്റെ ഭാഗമായി കുട്ടംകുളം പരിസരത്ത് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാരപ്പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ ഗോപി, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുല്‍സവത്തിന്റെ ഭാഗമായി കുട്ടംകുളം പരിസരത്ത് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാരപ്പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ ഗോപി, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംയുക്തമായി നിര്‍വഹിച്ചു. നാല് നിലകളിലായി നിര്‍മ്മിക്കുന്ന പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 25ന് പൂര്‍ത്തിയാകും.
തുടര്‍ച്ചയായ പത്താമത്തെ വര്‍ഷമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ നേതൃത്വത്തില്‍ പന്തലും ബസ് സ്റ്റാന്റ് മുതല്‍ കിഴക്കേ ഗോപുരം വരെയുള്ള ദീപാലങ്കാരങ്ങളും ഒരുക്കുന്നത്. ചടങ്ങില്‍ ദേവസ്വം ഭരണ സമിതി അംഗങ്ങളായ രാഘവന് മുളങ്ങാടന്‍, മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാര്‍, കെ. ബിന്ദു, നഗരസഭ കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, എം.എസ്. ദാസന് തുടങ്ങിയവര്‍ പങ്കെടുത്തു. പൂജകള്‍ക്ക് കീഴ്ശാന്തി ഹരീഷ് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു