മുടിച്ചിറ നവീകരണം; നാലുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന സംരക്ഷണഭിത്തി നിര്‍മാണം എങ്ങുമെത്തിയില്ല
മുടിച്ചിറയുടെ അരികിടിഞ്ഞ് സംരക്ഷണഭിത്തിയടക്കം മണ്ണ് തള്ളിപ്പോയ ഭാഗം
പുല്ലൂര്‍: അരിക് ഇടിഞ്ഞ് സംരക്ഷണഭിത്തിയടക്കം തള്ളിപ്പോയി നാലുവര്‍ഷമായി കാടുകയറിക്കിടന്ന മുടിച്ചിറ നവീകരണം എങ്ങുമെത്തിയിട്ടില്ല. തകര്‍ന്നുവീണ സംരക്ഷണഭിത്തി പഴയ കരാറുകാരന് പൊളിച്ചുനീക്കാത്തതാണ് പ്രധാന കാരണം. പൊളിച്ചുമാറ്റി സ്ഥലം വൃത്തിയാക്കിയാല്‍ അടുത്ത ദിവസം തന്നെ പണി ആരംഭിക്കുമെന്ന് പണി പുതിയതായി ഏറ്റെടുത്തിരിക്കുന്ന കരാറുകാരന് അറിയിച്ചിരുന്നുവെങ്കിലും ആഴ്ചകള്‍ പിന്നീട്ടട്ടും നടപടി ആയിട്ടില്ല.
മന്ത്രി ആര്. ബിന്ദുവിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ പുതിയ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാടുകയറി കിടന്നിരുന്ന മുടിച്ചിറ പുല്ലുവെട്ടി നീക്കി വൃത്തിയാക്കിയിരുന്നു. മുരിയാട് പഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരമായിട്ടാണ് 2021 ല്‍ മുടിച്ചിറ നവീകരണം ആരംഭിച്ചത്. ചണ്ടിയും കാടും മാറ്റി ചിറയ്ക്കകത്തെ ചെളി കോരിയെടുത്ത് ആഴം കൂട്ടി ജലം സംഭരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്.
മുന്‍ എംഎല്‍എ കെ.യു. അരുണന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 35 ലക്ഷവും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷവും ഉപയോഗിച്ചാണ് നവീകരണം ആരംഭിച്ചത്. ഇതിനിടയില്‍ 2022 മേയ് മാസത്തിലുണ്ടായ കനത്ത മഴയിലാണ് ചിറയുടെ പ്രധാന ഭാഗം കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയടക്കം മണ്ണിടിഞ്ഞ് തകര്‍ന്നുവീണത്. മുള ഉപയോഗിച്ച് താത്കാലികമായി കെട്ടിയെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. പിന്നീട് കോണ്‍ക്രീറ്റ് മതിലും തൂണുകളുമെല്ലാം കാടുകയറി മൂടിപ്പോയി. തകര്‍ന്നുവീണ സംരക്ഷണ ഭിത്തി മുന്‍ കരാറുകാരന് എത്രയും വേഗം പൊളിച്ചുനീക്കണമെന്ന് നാട്ടുക്കാര് ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ഒറ്റമഴയില്‍ ചെളിയിലായി വീടുകള്‍
വി.ഡി സതീശനു വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രകടനം
ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു , കൂടല്‍മാണിക്യം; ഭക്തിയുടെ നിറവില്‍ സംഗമേശന് കൂടപ്പുഴ കടവില്‍ ആറാട്ട്
കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികള്‍ അറസ്റ്റില്‍
കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി