പൊറത്തിശേരിയിലെ അനധികൃത കള്ളുഷാപ്പ് ജനകീയസമരസമിതി പ്രക്ഷോഭം ആരംഭിച്ചു
പൊറത്തിശേരി വീ വണ്‍ നഗറില്‍ ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയസമരസമിതി കള്ള്ഷാപ്പിനു മുന്നില്‍ കുടില്‍ കെട്ടി നടത്തയ സൂചനാ സമരം.
ഇരിങ്ങാലക്കുട: പൊറത്തിശേരി വീ വണ്‍ നഗറില്‍ ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച കള്ളുഷാപ്പ്അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയസമരസമിതി പ്രക്ഷോഭമാരംഭിച്ചു. പരിസരവാസികള്‍ കള്ള്ഷാപ്പിനു മുന്നില്‍ കുടില്‍ കെട്ടി നടത്തയ സൂചനാ സമരം നഗരസഭ കൗണ്‍സിലര്‍ ബാബു പാലക്കല്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട പ്രവാസി സഹകരണ സംഘം പ്രസിഡന്റും കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗവുമായ വി.സി പ്രഭാകരന്, മലബാര്‍ ദേവസ്വം കമ്മിഷണര്‍ ടി.സി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ഗിരീഷ് കുമാര്‍, പൊറത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ് ക്യാപ്റ്റന്‍ ദാസന്, സിപിഎം ലോക്കല്‍ സെക്രട്ടറി ജീവന്‍ലാല്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സമരസമിതി കണ്‍വീനറുമായ എം. ജി. സുഗുണന്, അശോകന് കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുകൂലമായ നടപടി ഉടന്‍ തന്നെ ഉണ്ടായില്ലെങ്കില്‍ ശക്തമായ ബഹുജന സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ഒറ്റമഴയില്‍ ചെളിയിലായി വീടുകള്‍
വി.ഡി സതീശനു വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രകടനം
ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു , കൂടല്‍മാണിക്യം; ഭക്തിയുടെ നിറവില്‍ സംഗമേശന് കൂടപ്പുഴ കടവില്‍ ആറാട്ട്
കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികള്‍ അറസ്റ്റില്‍
കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി