ലൈബ്രറികള്‍ മലയാളികളുടെ പ്രിയപ്പെട്ട സാംസ്കാരിക ഇടങ്ങളാകണം-മന്ത്രി ഡോ. ആര്.ബിന്ദു
2026 ലെ വീട്ടിലെ ലൈബ്രറി, ഓര്‍മ്മക്കുറിപ്പുകള്‍ക്കുള്ള സാഹിത്യപുരസ്കാരം സജ്ന ഷാജഹാന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതിവകുപ്പുമന്ത്രി ഡോ. ആര്.ബിന്ദു സമ്മാനിക്കുന്നു.
കാറളം വീട്ടിലെ ലൈബ്രറി 2026 ലെ സാഹിത്യ,ലൈബ്രറി പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട: സാഹിത്യപുരസ്കാരങ്ങള്‍ എഴുത്തുകാര്‍ക്ക് ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും നല്കുന്നതു പോലെ പുസ്തകവായനക്കാര്ക്കും അര്‍ഹമായ ആദരവും പരിഗണനയും നല്‍കുന്നത് മാതൃകാപരമാണെന്നും ലൈബ്രറികള്‍ മലയാളികളുടെ പ്രിയപ്പെട്ട സാംസ്കാരിക ഇടങ്ങളാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹികനീതിവകുപ്പുമന്ത്രി ഡോ. ആര്.ബിന്ദു. കാറളം വീട്ടിലെ ലൈബ്രറിയിലെ സാഹിത്യ,വീട്ടുലൈബ്രറി പുരസ്കാരങ്ങള്‍ നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
2026 ലെ വീട്ടിലെ ലൈബ്രറി, ഓര്‍മ്മക്കുറിപ്പുകള്‍ക്കുള്ള സാഹിത്യപുരസ്കാരത്തിന് സജ്ന ഷാജഹാന് അര്‍ഹയായി. ഡോ. കെ.എം മഞ്ജുള, ആതിര അംഗിരസ്, കാവല്ലൂര്‍ മുരളീധരന് എന്നിവരെ പ്രത്യേക ജൂറി പുരസ്കാരം നല്കി ആദരിച്ചു. വീട്ടില്‍ മികച്ച ലെബ്രറിയൊരുക്കിയവര്ക്കായി അഖില കേരളാടിസ്ഥാനത്തിലുള്ള പുരസ്കാരത്തിന് അര്‍ഹരായ ആര്‍കെ രവി, കെഎന്‍ രാമന് മാസ്റ്റര്‍, കൃഷ്ണകുമാര്‍ മാപ്രാണം, ടിഎസ് മനോജ്കുമാര്‍, ടിപി വിപിന്‍കുമാര്‍, വിനീത് എബ്രഹാം, പി ബാലകൃഷ്ണന്, ചന്ദ്രന് ഇളയഞ്ചേരി,അഞ്ജന ദിവാകരന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അമൃതാപീഠം സംസ്ഥാനതലത്തില്‍ നടത്തിയ ഉപന്യാസമത്സരത്തില് ഒന്നാംസമ്മാനം നേടിയ ടി എം സനയെ വേദിയില്‍ ആദരിച്ചു. കന്നഡ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരായ പ്രഫ. നൂര്‍ അഹമ്മദ്, പ്രഫ. മഹാന്തേഷ, മലയാളം എഴുത്തുകാരനും വിവര്‍ത്തകനുമായ പ്രഫ. റെയ്സന്, വര്‍ഗ്ഗീസ്, പ്രഫ. സരോജ, അഞ്ജു പി അര്ജുനന്, തമിഴ് എഴുത്തുകാരിയും കവിച്ചമായ ആതിര അരുള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. റഷീദ് കാറളം അധ്യക്ഷത വഹിച്ചു. ഡോ. പി ആര് ഷഹന, ദിവ്യ ബോസ് അശ്വനി, പി.ആര് ഷാഹില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഠാണ ചന്തക്കുന്ന് റോഡ് വികസനം; ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളെ വലയ്ക്കുന്നു
പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നിര്‍മ്മല പണിക്കരെ ആദരിച്ചു
ബാര്‍ അസോസിയേഷന് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഡോ. ജാനകി രംഗരാജന് അവതരിപ്പിച്ച ഭരതനാട്യം
പൊറത്തിശേരിയിലെ അനധികൃത കള്ളുഷാപ്പ് ജനകീയസമരസമിതി പ്രക്ഷോഭം ആരംഭിച്ചു
കുടുംബങ്ങള്‍ക്ക് കൈതാങ്ങായി ഇരിങ്ങാലക്കുട രൂപതയുടെ ബ്ലെസ് എ ഹോം പദ്ധതി