ഠാണ ചന്തക്കുന്ന് റോഡ് വികസനം; ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളെ വലയ്ക്കുന്നു
ഠാണ ജംഗ്ഷന് മുതല്‍ പൂതംകുളം റോഡില്‍ റോഡിന് നടുവില്‍ മീഡിയന് നിര്‍മിക്കാന്‍ ഒഴിച്ചിട്ടിരിക്കുന്ന ഭാഗം.
ഇരിങ്ങാലക്കുട:ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് രോഗികളുമായി വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വരണമെങ്കില്‍ ചുറ്റിവളയണം. ഠാണ ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് വീതി കൂട്ടി രണ്ടായി കോണ്‍ക്രീറ്റ് ചെയ്തതോടെയാണ് ഈ ഗതികേട് വന്നിരിക്കുന്നത്. ഠാണാ ജംഗ്ഷനില്‍ നിന്നും ചാലക്കുട റോഡിലായിരുന്നു ആസുപത്രിയുടെ പ്രധാന കവാടം ഉണ്ടായിരുന്നത്.
വഹുനിലക്ടെം പണിപൂര്ത്തീകരിച്ചതോടെ ഠാണ പൂതംകുളം റോഡില്‍ നിന്നാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന പ്രധാന കവാടം. എന്നാല്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളും ബസ് സ്റ്റാന്‍ഡ് റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളും ചാലക്കുടി റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളും അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ പൂതംകുളം ജംഗ്ഷന് വരെ എത്തി അവിടെ നിന്ന് തിരിഞ്ഞു വരികയോ അല്ലെങ്കില്‍ ആശുപത്രിയിലെ പഴയ കവാടത്തിലൂടെ കടന്ന് ഒപി വിഭാഗത്തിന് മുന്‍പിലൂടെ ചുറ്റി വേണം എത്തിച്ചേരാന്‍.
ഠാണ മുതല്‍ പൂതംകുളം വരെ റോഡിന് നടുവില്‍ മീഡിയന് നിര്‍മിച്ച് വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ രണ്ടു ഭാഗമായാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. ഠാണാവില്‍നിന്ന് ചന്തക്കുന്ന് വരെയും സമാന രീതിയിലാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ ഭാഗം റോഡിന്റെ ഉയരത്തില്‍ നിന്ന് താഴ്ന്നാണ് കിടക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ മാര്‍ഗ തടസമില്ലാതെ ആശുപത്രിയില്‍ എത്താനുള്ള സംവിധാനം ഒരുക്കണമെന്ന് മേഖലയിലെ ഓട്ടോറിക്ഷ ടാക്സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. താത്കാലികമായി വാഹനങ്ങള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു സ്ഥിരം സംവിധാനം ഉണ്ടാകണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലൈബ്രറികള്‍ മലയാളികളുടെ പ്രിയപ്പെട്ട സാംസ്കാരിക ഇടങ്ങളാകണം-മന്ത്രി ഡോ. ആര്.ബിന്ദു
പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നിര്‍മ്മല പണിക്കരെ ആദരിച്ചു
ബാര്‍ അസോസിയേഷന് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഡോ. ജാനകി രംഗരാജന് അവതരിപ്പിച്ച ഭരതനാട്യം
പൊറത്തിശേരിയിലെ അനധികൃത കള്ളുഷാപ്പ് ജനകീയസമരസമിതി പ്രക്ഷോഭം ആരംഭിച്ചു
കുടുംബങ്ങള്‍ക്ക് കൈതാങ്ങായി ഇരിങ്ങാലക്കുട രൂപതയുടെ ബ്ലെസ് എ ഹോം പദ്ധതി