ഹൃദയഭേദകം ഈ കാഴ്ച, കുറുനരികളെയും തെരുവു നായ്ക്കളെയും ഭയന്ന് കര്‍ഷകര്‍
ആക്രമണത്തില്‍ ചത്ത ആളൂര്‍ ചാതേലി വീട്ടില്‍ മാത്യു പൗലോസിന്റെ നാല് ആടുകള്‍.
ആളൂരില്‍ നാല് ആടുകളെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി
ആളൂര്‍: നാല് ആടുകളെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആനത്തടം ഭാഗത്ത് ചാതേലി വീട്ടില്‍ മാത്യു പൗലോസിന്റെ നാല് ആടുകളെയാണ് കടിച്ചു കൊന്ന നിലയില്‍ കൂട്ടില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. രാവിലെ പശുവിനെ കറക്കാന്‍ വീട്ടില്‍ നിന്നും പുറത്തുവന്ന മാത്യുവാണ് ആടുകള്‍ ചത്തനിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ വനം വകുപ്പിനെയും പഞ്ചായത്തധികൃതരേയും വിവരം അറിയിച്ചു.
മുപ്ലിയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് രാജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോബി ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. സജിത്ത് എന്നില്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുറുനരിയുടെ ആക്രണമാണ് നടന്നതെന്ന് വീട്ടുക്കാര് പറയുന്നുണ്ടെങ്കിലും വനംവകുപ്പ് ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിനായി ഇന്നലെ തന്നെ സംഭവം നടന്ന സ്ഥലത്ത് കാമറയും സ്ഥാപിച്ചീട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഈ പരിസരത്തു നിന്ന് എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കൊന്നിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയുള്ള നിരന്തര ആക്രമണത്തിനെതിരെ എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍