കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വം നടപടികളില്‍ ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം നടപടികള്‍ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി.എസ്. സുബീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെയും സര്‍ക്കാരിന്റേയും നടപടികള്‍ ക്ഷേത്ര വിശ്വാസങ്ങളേയും, ക്ഷേത്ര ആചാരങ്ങളേയും നശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി.എസ്. സുബീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്, വി.സി. രമേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം സന്തോഷ് ബോബന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ സ്വാഗതവും, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന് നന്ദിയും പറഞ്ഞു. സല്ഗു തറയില്‍, റീജ സന്തോഷ്, അജു പൊന്നമ്പിള്ളി, കൗണ്‍സിലര്‍മാര്‍, ഏരിയ നേതാക്കള്‍, ബൂത്ത് നേതാക്കള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാര്ക്കെതിരേ യുവകലാസാഹിതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കഴകനിയമനവുമായി ബന്ധപ്പെട്ട് തന്ത്രിമാര്‍ ക്ഷേത്രത്തിലെ ചുമതലകള്‍ നിര്‍വഹിക്കാത്തത് നഗ്നമായ ജാതിവിവേചനമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജാതിവിവേചനത്തിന്റെ പേരില്‍ വഴിനടക്കാനുള്ള അവകാശം നിഷേധിച്ച തീണ്ടല്‍പ്പലക തകര്‍ത്ത കുട്ടന്‍കുളം സമരചരിത്രത്തിന്റെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രികുടുംബങ്ങളുടെ ജാതി വിവേചനസമീപനം ലജ്ജാവഹമാണ്.
ആറ് പാരമ്പര്യ തന്ത്രി കുടുംബങ്ങളില്‍ ഒരു കുടുംബം ഒഴികെയുള്ളവര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് മനുഷ്യത്വത്തിനോടു തന്നെയുള്ള വെല്ലുവിളിയാണ്. ക്ഷേത്രത്തില്‍ തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ തയ്യാറാവാത്തവരെ ചുമതല നിര്‍വഹിക്കാനുള്ള അവകാശത്തില്നി ന്ന് നീക്കം ചെയ്യാന്‍ ദേവസ്വം മുന്‍കൈ എടുക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു