ക്രൈസ്റ്റ് കോളജില്‍ ഗവേഷണ ഫണ്ടിംഗ് അവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല
ക്രൈസ്റ്റ് കോളജിലെ ഗവേഷണ-വികസന സെലിന്റെയും ഐക്യൂഎസിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാലയില് പങ്കെടുത്തവര്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസിനൊപ്പം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷണ-വികസന സെലിന്റെയും ഐക്യൂഎസിയുടെയും സഹകരണത്തോടെ ഗവേഷണ ധനസഹായത്തിനായി വിജയിക്കുന്ന നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കല്‍ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. അക്കാദമിക് രംഗത്ത് ഗവേഷണ നിലവാരം ഉയര്‍ത്തുകയും ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് സഹായം നേടുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. തൃക്കാക്കര ഭാരത മാതാ കോളജ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പേളി സനില്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഐക്യൂഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ആഗ്നസ് പൂവത്തിങ്കല്‍, പ്രഫ. വിജി വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടവരമ്പ് തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച കംസവധം കൃഷ്ണനാട്ടത്തില്നിന്ന്
കുട്ടന്‍കുളം നവീകരണത്തിന് നഗരസഭയുടെ അനുമതിയില്ല
എന്‍എസ്എസ് താലൂക്ക് യൂണിയനില്‍ ചട്ടമ്പിസ്വാമികളുടെ സമാധി ദിനം ആചരിച്ചു
ഇന്നസെന്റ് സ്മാരക അഖിലകേരള അമേച്വര്‍ നാടക മത്സരം: ലോഗോ പ്രകാശനം ചെയ്തു
ഹൃദയഭേദകം ഈ കാഴ്ച, കുറുനരികളെയും തെരുവു നായ്ക്കളെയും ഭയന്ന് കര്‍ഷകര്‍
കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വം നടപടികളില്‍ ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു