കുട്ടന്‍കുളം നവീകരണത്തിന് നഗരസഭയുടെ അനുമതിയില്ല
കുടല്‍മാണിക്യം ക്ഷേത്രം കുട്ടന്‍കുളത്തിന്റെ കിഴക്ക്-തെക്ക് അതിരില്‍ കുളത്തിലേക്കിറക്കി കരിങ്കല്ല് കെട്ടിയിരിക്കുന്നു.
അനുമതി സമീപത്തെ റോഡ് ഗതാഗതനിയന്ത്രണത്തിനായി അടച്ചുകെട്ടാന്‍ മാത്രം
ഇരിങ്ങാലക്കുട: കുട്ടന്‍കുളം നവീകരണത്തിന് പൊതുമരാമത്തുവകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം മുന്‍കൂട്ടി അനുമതി വാങ്ങാത്തതുമൂലം നവീകരണത്തിന് നഗരസഭയുടെ അനുമതിയില്ല. നഗരസഭയോട് അനുമതി ആവശ്യപ്പെട്ടതും അനുമതി നല്കിയതും കുട്ടന്‍കുളത്തിന്റെ തെക്കേ അരികിലൂടെ പോകുന്ന റോഡ് ഗതാഗതനിയന്ത്രണത്തിനായി അടച്ചുകെട്ടാന്‍ മാത്രമാണ്. പൊതുമരാമത്തുവിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനായി നഗരസഭ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്റ്റോപ്പ് മെമ്മോ നല്‍കാതിരിക്കണമെങ്കില്‍ കുട്ടന്‍കുളം നവീകരണത്തിന്റെ പ്ലാനടക്കമുള്ള മുഴുവന്‍ രേഖകളും ഉടന്‍ ഓഫീസില്‍ ഹാജരാക്കാന്‍ നഗരസഭ നിര്‍ദേശം നല്കി. നവീകരണത്തിന്റെ മറവില്‍ കുട്ടന്‍കുളത്തിന്റെ കിഴക്ക്-തെക്ക് അതിരില്‍ മൂന്നു മീറ്റര്‍ വീതിയിലും എട്ട് മീറ്ററോളം നീളത്തിലുമായി കുളത്തിനുള്ളില്‍ കരിങ്കല്ലുകെട്ടി തിരിച്ചുയര്ത്തിയതാണ് വിവാദത്തിന് കാരണമായത്. കുട്ടംകുളത്തിന്റെ ഒരു ഭാഗം നികത്തി കുട്ടംകുളം സമരസ്മാരകം നിര്‍മ്മിക്കുന്നതായുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന പൊതുമരാമത്ത് കെട്ടിട വിഭാഗം.
ഇത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുളത്തിന്റെ കിഴക്ക് തെക്ക് മൂലയില്‍ മതില് പൊളിച്ച് നീക്കി മണ്ണെടുക്കുന്നത് സമീപത്തെ റോഡിനും പഴയ വീടുകള്‍ക്കും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുമെന്ന വിലയിരുത്തിലാണ് ഇവിടെ കരിങ്കല്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടപ്പാത നിര്‍മ്മാണം, ഇടിഞ്ഞ് വീണ റോഡിന്റെ പുനര്‍നിര്‍മ്മാണം, ജീര്‍ണ്ണാവസ്ഥയിലായ കുളക്കടവുകളുടെ നിര്‍മ്മാണം, ഇവയ്ക്കുള്ള മേല്‍ക്കൂരകള്‍, വൈദ്യുതി ലാമ്പുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
കുട്ടംകുളം സമരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലരെ വിറളി പിടിപ്പിക്കുന്നു: സിപിഎം
ഇരിങ്ങാലക്കുട: കുട്ടംകുളം സമരചരിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും ചിലരെ വിറളിപിടിപ്പിക്കുന്നതിനാലാണ് ഇതുവരേക്കും തീരുമാനിച്ചിട്ടില്ലാത്ത, നിര്‍മിച്ചിട്ടില്ലാത്ത കുട്ടംകുളം സ്മാരകത്തെകുറിച്ച് എതിര്‍പ്പുയര്‍ത്തുന്നതിനു പിന്നിലെന്ന് സിപിഎം ്യക്തമാക്കി. കുട്ടംകുളം സമരം കേരളീയ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
പട്ടികജാതിയില്പ്പെട്ടവര്ക്കും പിന്നാക്കജാതിയില്പ്പെട്ടവര്ക്കും കൂടല്‍മാണിക്യക്ഷേത്ര പരിസരത്തുള്ള കുട്ടംകുളത്തിനു സമീപത്തെ റോഡിലൂടെ സഞ്ചരിക്കാൻപോലും അവകാശമില്ലെന്ന് തീണ്ടന്പലകയില് എഴുതിവച്ച് അയിത്തവും തൊട്ടുകൂടായ്മയും അരങ്ങുവാഴുന്നതിനെതിരായി അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എസ്എന്‍ഡിപിയും കെപിഎംഎസ്ഉം ചേര്‍ന്ന് നടത്തിയ പ്രക്ഷോഭ സമരത്തെ കടുത്ത മര്‍ദ്ദനമുറകള്‍ കൊണ്ടാണ് അന്നത്തെ ഭരണകൂടം നേരിട്ടത്. കുട്ടംകുളം സമരത്തിന് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടവരമ്പ് തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച കംസവധം കൃഷ്ണനാട്ടത്തില്നിന്ന്
ക്രൈസ്റ്റ് കോളജില്‍ ഗവേഷണ ഫണ്ടിംഗ് അവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല
എന്‍എസ്എസ് താലൂക്ക് യൂണിയനില്‍ ചട്ടമ്പിസ്വാമികളുടെ സമാധി ദിനം ആചരിച്ചു
ഇന്നസെന്റ് സ്മാരക അഖിലകേരള അമേച്വര്‍ നാടക മത്സരം: ലോഗോ പ്രകാശനം ചെയ്തു
ഹൃദയഭേദകം ഈ കാഴ്ച, കുറുനരികളെയും തെരുവു നായ്ക്കളെയും ഭയന്ന് കര്‍ഷകര്‍
കൂടല്‍മാണിക്യം ക്ഷേത്രം ദേവസ്വം നടപടികളില്‍ ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു