ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ മികച്ച വനിതാ കലാലയ്പട്ടം നേടിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വ്വകലാശാല ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ മികച്ച വനിതാ കലാലയ പുരസ്ക്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സെന്റ് ജോസഫ്സ് മികച്ച വനിതാ കലാലയപ്പട്ടം നേടുന്നത്. ഭരതനാട്യം, കുച്ചുപ്പുഡി, കേരള നടനം എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനവും നേടി 16 പോയന്റോടെ ഇംഗ്ലീഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി നിരഞ്ജന് ശ്രീലക്ഷ്മി കലാതിലകപ്പട്ടം നേടി കോളജിന്റെ അഭിമാനമായി.
അറബിക് കവിതാരചന, ഭരതനാട്യം, കുച്ചുപ്പുഡി, കേരളനടനം, മാര്‍ഗം കളി, ഒപ്പന, ഫോക് സോഗ്, ഗ്രൂപ്പ് സോഗ് ഇന്ത്യന്‍, ഗ്രൂപ്പ് വെസ്റ്റേണ്‍ മ്യൂസിക് എന്നിവയില്‍ ഒന്നാം സ്ഥാനവും രംഗോലി, തമിഴ് കവിതാ രചന, മലയാളം പദ്യം ചൊല്ലല്‍, ദേശ ഭക്തിഗാനം, മാപ്പിളപ്പാട്ട് ഗ്രൂപ്പ്, അക്ഷരശ്ലോകം, സംസ്കൃത ഉപന്യാസരചന എന്നിവയില്‍ രണ്ടാം സ്ഥാനവും ഭരതനാട്യം, ഫോക് ഡാന്‍സ് ഗ്രൂപ്പ്, സംസ്കൃത കവിതാ രചന എന്നിവയില്‍ മൂന്നാം സ്ഥാനവും നേടി 148 പോയിന്റ്സ് സ്വന്തമാക്കിയാണ് സെന്റ് ജോസഫ്സ് കോളജ് അഭിമാനനേട്ടം സ്വന്തമാക്കിയത്. വിജയകിരീടം ചൂടാന്‍ കഠിനാദ്ധ്വാനം ചെയ്ത യൂണിയന് ഫൈന്‍ ആര്‍ട്സ് ടീമിനെയും വിദ്യാര്‍ഥിനികളെയും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അനുമോദിച്ചു.

ഇന്റര്‍ സോണ്‍ കലോത്സവം: നിരഞ്ജന് ശ്രീലക്ഷ്മി കലാതിലകം
ഇരിങ്ങാലക്കുട: ഭരതനാട്യം, കുച്ചുപ്പുഡി, കേരളനടനം എന്നിവയില്‍ ഒന്നാംസ്ഥാനവും മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനവും നേടി 16 പോയിന്റോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി നിരഞ്ജന് ശ്രീലക്ഷ്മി കാലിക്കട്ട് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിലെ കലാതിലകപ്പട്ടം സ്വന്തമാക്കി.
നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി ഡി സോണ്‍ കലാതിലകമായിരുന്നു. ഭരതനാട്യത്തില്‍ ആര് എല്‍വി അര്ജുന് കാന്തയും കേരളനടനത്തില്‍ സദനം റഷീദും കുച്ചിപ്പുഡിയില്‍ ഗൗതം മഹേശ്വരും മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ഡോ. ധനുഷ സന്യാലുമാണ് ഗുരുക്കന്മാര്. തൃപ്രയാര്‍ പെരിങ്ങോട്ടുകര കുന്നത്തൂര്‍ മഹേഷിന്റെയും ശ്രീദേവിയുടെയും മകളാണ്. സഹോദരന്: മാനസ് മഹേശ്വര്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
നടവരമ്പ് തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച കംസവധം കൃഷ്ണനാട്ടത്തില്നിന്ന്