കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇന്റര്‍സോണ്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളജ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം. 184 പോയിന്റ് നേടിയാണ് ക്രൈസ്റ്റ് കോളജ് യൂണിവേഴ്സിറ്റി കലാമേളയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. നൂറ്റിമൂന്നോളം മത്സരയിനങ്ങളില്‍ പങ്കെടുത്ത് ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ക്രൈസ്റ്റ് കോളജ് കിരീടനേട്ടത്തിനരികില് രണ്ടാം സ്ഥാനത്തെത്തിയത്.
മത്സരിച്ച പരിചമുട്ടുകളി, പൂരക്കളി, നാടോടിനൃത്തം, ചെണ്ടമേളം, തായമ്പക, ഗാനമേള, മൈം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും മോഹിനിയാട്ടം, തുള്ളല്‍, നാടോടിനൃത്തം, തുകല്‍വാദ്യം, കഥാപ്രസംഗം എന്നീ വ്യക്തിഗത ഇനങ്ങളിലും ഒന്നാമതെത്തിയാണ് ക്രൈസ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിവുറ്റ വിദ്യാര്‍ഥികളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രകടനവും കോളജ് യൂണിയന്റെ അക്ഷീണ പരിശ്രമവും അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണയുമാണ് ഈ വിജയത്തിനു പിന്നിലുള്ളതെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു. കോളജിന് വേണ്ടി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഫൈന്‍ ആര്‍ട്സ് ചുമതലയുള്ള ഡോ. മൂവിഷ് മുരളി, യൂണിയന് ചെയര്‍പേഴ്സണ്‍ യു. എസ്. ഫാത്തിമ, ജനറല്‍ സെക്രട്ടറി പവന് മനോജ്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഭരദ്വാജ് എന്നിവര്‍ക്കൊപ്പം അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
നടവരമ്പ് തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച കംസവധം കൃഷ്ണനാട്ടത്തില്നിന്ന്