കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
കുട്ടികള്‍ക്ക് അവധിക്കാലങ്ങളില്‍ ക്ലാസെടുക്കുന്നതിനായി നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ പരാതി നല്കുന്നു.
ഇരിങ്ങാലക്കുട: വേനലവധിക്ക് യാതൊരു വക ക്ലാസുകളും പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും ബാലാവകാശ കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും അതു ധിക്കരിച്ച് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനായി നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ ഇരിങ്ങാക്കുട വിദ്യാഭ്യസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂളുകളില്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഓള്‍പ്രമോഷന്‍ ആണെന്നിരിക്കെ അധിക പിന്തുണാക്ലാസുകളെന്ന പേരില്‍ നടത്തുന്ന പ്രഹസനക്ലാസുകള് കുട്ടികളുടെയും അധ്യാപകരുടെയും വേനലവധി കവര്‍ന്നെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെപിഎസ്എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആരോപിച്ചു.
നിയമവിരുദ്ധമായ അവധിക്കാലത്തെ ക്ലാസുകള്‍ ബഹിഷ്കരിക്കുകയാണന്നറിയിച്ച് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും വിദ്യാഭ്യാസ ജില്ലക്കു കീഴിലുള്ള നാല് ഉപജില്ലാ ഓഫീസര്‍മാര്‍ക്കും കെപിഎസ്ടിഎ ഭാരവാഹികള്‍ കത്തു നല്കി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി. ബിജു യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷത വഹിച്ചു. റവന്യു ജില്ലാ പ്രസിഡന്റ് സി.ജെ. ദാമു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഷിജി ശങ്കര്‍, കെ.വി. സുശീല്‍, പി.യു. രാഹുല്‍, ഡിജോ എസ്. തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
നടവരമ്പ് തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച കംസവധം കൃഷ്ണനാട്ടത്തില്നിന്ന്