താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്തീര്ഥാടന കേന്ദ്രം.
തിരുനാള്‍ 2,3,4 തിയതികളില്‍. 10 ന് എട്ടാമിടം,17 ന് പതിനഞ്ചാമിടം
ഇരിങ്ങാലക്കുട: താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തിലെ വിശുദ്ധ കുരിശുമുത്തപ്പന്റെ തിരുനാളിന് നാളെ കൊടിയേറും. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി മൂക്കാട്ടുകരക്കാരന് കൊടിയേറ്റം നിര്‍വഹിക്കും. മേയ് ഒന്നിന് വൈകീട്ട് 6.30ന് തിരുസ്വരൂപങ്ങള്‍ മദ്ബഹയിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. തുടര്‍ന്ന് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും. അമ്പുതിരുനാള്‍ ദിനമായ മേയ് രണ്ടിന് രാവിലെ 5.15ന് ദിവ്യകാരുണ്യ ജപമാല, 5.45ന് ദിവ്യബലി, 6.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുസ്വരൂപങ്ങള്‍ മദ്ബഹയില്‍ നിന്ന് എഴുന്നള്ളിപ്പിനായി ഇറക്കുന്നു.
തുടര്‍ന്ന്് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്് നടക്കും. വൈകീട്ട് 5.30ന് ദിവ്യബലി, നൊവേന, രൂപം വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം. രാത്രി 10.30ന് വിവിധ യൂണിറ്റുകളിലെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. തിരുനാള്‍ ദിനമായ മേയ് മൂന്നിന് രാവിലെ ആറിന്, ഏഴിന്, എട്ടിന്, ഒമ്പതിന് ദിവ്യബലി ഉണ്ടായിരിയ്ക്കും.10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് തുമ്പൂര്‍ വികാരി ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് 1.30 ന് പാരമ്പര്യ കലാരൂപങ്ങളായ വടിതല്ല്, കുതിരക്കളി, മുടിയാട്ടം എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് 3.30 ന് ദിവ്യബലി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച്് രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ ഉണ്ടായിരിയ്ക്കും.
നാലിന് രാവിലെ ആറിന്, ഏഴിന്, എട്ടിന് ദിവ്യബലി ഉണ്ടായിരിയ്ക്കും. 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മുനിപ്പാറ വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം എന്നിവ ഉണ്ടായിരിയ്ക്കും. അഞ്ചിന് രാവിലെ 5.45ന്, 6.30ന്, വൈകീട്ട് 5.30ന് ദിവ്യബലി ഉണ്ടായിരിയ്ക്കും. തുടര്‍ന്ന്് രാത്രി 11ന് അങ്ങാടി അമ്പ് സമാപനം. ആറിന് പരേതരുടെ അനുസ്മരണ ദിനത്തില്‍ രാവിലെ 6.30ന് സെമിത്തേരിയില്‍ ദിവ്യബലി. എട്ടാമിടമായ 10ന് രാവലെ ആറിന്, ഏഴിന്, എട്ടിന് ദിവ്യബലി ഉണ്ടായിരിയ്ക്കും.
10ന് ആഘോഷമായ ദിവ്യബലി. ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ ഉണ്ടായിരിയ്ക്കും. രാത്രി 7.30ന് ഗാനമേള. പതിനഞ്ചാമിടമായ 17 ന് രാവിലെ 6.30ന്, 8.30ന് ദിവ്യബലി ഉണ്ടായിരിയ്ക്കും. 10ന് ആഘോഷമായ ദിവ്യബലി. ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലി, പ്രദക്ഷിണം എന്നിവ ഉണ്ടായിരിയ്ക്കും. രാത്രി 7.30ന് തിരുനാള്‍ കോടിയിറക്കം നടക്കും. തുടര്‍ന്ന് ഇടവക ദിനാഘോഷം. തിരുനാളിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. ജോര്‍ജ് പാറമേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരന്മാരായ ജോയ് ചുക്കിരിയാന്‍, വിന്‍സന്‍ കുറ്റിക്കാടന്‍, ജോണ്സന് നെരേപറമ്പില്‍, നിക്സന് ചാതേലി, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പ്ലാശ്ശേരി, പബ്ലിസിറ്റി കണ്‍വീനര്‍ നിജോ പോള്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
നടവരമ്പ് തൃപ്പയ്യ ത്രിമൂര്‍ത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച കംസവധം കൃഷ്ണനാട്ടത്തില്നിന്ന്