സ്നേഹ കരുതല്‍ ഒരുക്കി ലയണ്‍ ലേഡി സര്‍ക്കിള്‍ ഇരിങ്ങാലക്കുട
ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ വനിത വിഭാഗമായ ലയണ്‍ ലേഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട തേലപ്പിള്ളിയില്‍ ഉള്ള മനയ്ക്ക വളപ്പില്‍ ജിതേഷിന് സ്നേഹതണല്‍ പദ്ധതി പ്രകാരം നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ വനിത വിഭാഗമായ ലയണ്‍ ലേഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട തേലപ്പിള്ളിയില്‍ മനയ്ക്കവളപ്പില് ജിതേഷിന് സ്നേഹതണല്‍ പദ്ധതി പ്രകാരം പാതി വഴിയില്നിലച്ച് പോയ ഭവനനിര്‍മാണം പൂര്‍ത്തികരിച്ച് നല്കി. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് ഭവനത്തിന്റെ താക്കോല്‍ കൈമാറി. പല കാരണം കൊണ്ട് നിര്‍മ്മാണം നിലച്ച് പോയ വീട് എന്ന സ്വപ്നത്തെ പൂര്‍ത്തീകരിച്ച് നല്കുന്ന പദ്ധതിയാണ് സ്നേഹ തണല്‍.
ലയണ്‍ ലേഡി സര്‍ക്കിള്‍ പ്രസിഡന്റ് റിങ്കു മനോജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് കെ. നായര്‍, ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ സിധിന്‍ തോമസ്, സെക്രട്ടറി മിഡ്ലി റോയ്, ട്രഷറര്സോണിയ ബാസ്റ്റിന്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. മനോജ് ഐബന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഗോപിനാഥ് ടി. മേനോന്, ലയണ്‍ ലേഡി സര്‍ക്കിള്‍ അംഗങ്ങളായ റീമ പ്രകാശന്, ബീന എംസന്‍, തുഷാര വിജോ, ജോണ്‍ കെ. ഫ്രാന്‍സീസ്, ഡബ്യൂ.ജെ. ടോണി എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നല്കി- ബിജെപി
വല്ലക്കുന്ന് ചെമ്മീന്‍ ചാലില്‍ തിരുവനന്തപുരം സ്വദേശിയായ നിപ്മര്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം പ്രതിഷ്ഠാ ദിനത്തില്‍ ഭക്ത ജനതിരക്ക്
കുട്ടന്‍കുളത്തിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തണം- ക്ഷേത്രം ഊരായ്മ യോഗം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി