അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം പ്രതിഷ്ഠാ ദിനത്തില്‍ ഭക്ത ജനതിരക്ക്
അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ നവീകരണ കലശം പ്രതിഷ്ഠാ ദിനത്തില്‍ പ്രാണ പ്രതിഷ്ഠക്കായി ജീവകലശം ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങ്.
അവിട്ടത്തൂര്‍: മഹാദേവക്ഷേത്രത്തിലെ നവീകരണ കലശം പത്താം ദിവസം അതിസങ്കീര്‍ണവും ഭാവനിര്‍ഭരവുമായ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. അധിവാസവിടര്ത്തി പൂജ, ജീവകലശം, ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കല്‍ എന്നിവക്കുശേഷം ഇടവം രാശി പുണര്‍തം നക്ഷത്രത്തില്‍ രാവിലെ ശിവലിംഗ പ്രതിഷ്ഠ നടന്നു. തുടര്‍ന്ന് വിവിധ ചടങ്ങുകള്‍ക്കുശേഷം നടന്ന പ്രസാദ ഊട്ടിന് ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു. വൈകിട്ട് ചലച്ചിത്ര പിന്നണി ഗായിക മീര രാംമോഹന്റെ സംഗീത സമന്വയം ഉണ്ടായിരുന്നു. ഇന്ന് വൈകീട്ട് ഏഴിനു ദുര്യോധന വധം കഥകളി. നവീകരണ കലശം 26ന് സമാപിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നല്കി- ബിജെപി
വല്ലക്കുന്ന് ചെമ്മീന്‍ ചാലില്‍ തിരുവനന്തപുരം സ്വദേശിയായ നിപ്മര്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
സ്നേഹ കരുതല്‍ ഒരുക്കി ലയണ്‍ ലേഡി സര്‍ക്കിള്‍ ഇരിങ്ങാലക്കുട
കുട്ടന്‍കുളത്തിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തണം- ക്ഷേത്രം ഊരായ്മ യോഗം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി