നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങള്‍-ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ
ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ശിവഗിരി മഠത്തിന്റെ കീഴിലുള്ള അമരിപ്പാടം നാരായണ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആചാരങ്ങള്‍ ഇല്ലാതെ ധര്‍മ്മം നിലനില്‍ക്കില്ലെന്നും ക്ഷേത്രങ്ങള്‍ ഭരിക്കുന്നവര്‍ ക്ഷേത്രാചാരങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നും ശിവഗിരി മഠത്തിന്റെ കീഴിലുള്ള അമരിപ്പാടം നാരായണ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദപറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും ക്ഷേത്രത്തെ നിരന്തരം വിവാദത്തില്‍ ഉള്‍പ്പെടുത്തുന്ന കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രാചാരങ്ങളില്‍ അനാവശ്യമായ ഇടപെടലുകളും മാറ്റങ്ങളും സംഭവിക്കുന്നത് ദുഃഖകരമായ കാര്യമാണ്. അത് പരിഹരിക്കേണ്ടതും തീരുമാനിക്കേണ്ടതും അതത് ദേശവാസികളാണെന്നും സ്വാമി ബ്രഹ്മ സ്വരൂപാനന്ദ കൂട്ടിചേര്‍ത്തു. ക്ഷേത്രാചാര വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് സി.ജി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സനാതന ധര്‍മ്മ പ്രഭാഷകന്‍ വി. സായിറാം മുഖ്യപ്രഭാഷണം നടത്തി.
വിവിധ സാമുദായിക സംഘടന നേതാക്കന്മാരായ ദേവന് കാറേക്കാട്, കല്ലേലി രാമന് നമ്പൂതിരി, കെ.എന്‍. ഉണ്ണികൃഷ്ണന്, എ. അച്യുതവാരിയര്‍, കെ.ആര്. ഹരിനാരായണന്, സുരേഷ് മുസത്, മുരളീധര പൊതുവാള്, പി. നന്ദകുമാര്‍, സതീഷ് മേനോന്, പെരുമ്പാല വെളുത്തേടത്ത് രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. കെ. നരേന്ദ്രവാരിയര്‍, ഇ.കെ. കേശവന്, എ.എസ്. സതീശന്, വിദ്യാസാഗര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കാവനാട് വേദസാരയുടെ പ്രാര്‍ത്ഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങില്‍ സമിതി സെക്രട്ടറി ജയശങ്കര്‍ പി.എസ്. സ്വാഗതവും ട്രഷറര്‍ കെ.വി. ഹരി വാരിയര്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി