മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് ഇന്ന് സമ്മാനിക്കും
വേണുജി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം 2026 ലെ മാണിക്യശ്രീ പുരസ്കാരം പ്രശസ്ത കൂടിയാട്ട കലാകാരന് വേണുജിക്ക് നാളെ സമ്മാനിക്കും. രാത്രി ഏഴിന് സ്പെഷ്യല്‍ പന്തലില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനചടങ്ങില്‍ വെച്ച് നളിന്‍ ബാബു എസ്. മേനോന് പുരസ്കാര സമര്‍പ്പണം നടത്തും. തിരുവനന്തപുരം പാപ്പനം കോട് ചിറ്റൂര്‍ ഗോപാലന് നായരുടേയും സുമതിക്കുട്ടിയമ്മയുടേയും മകനായി 1945 ജൂലായ് ഒന്നിന് ജനിച്ച വേണു കഥകളിയിലൂടെയാണ് കലാരംഗത്തേക്ക് കടന്നു വന്നത്. പതിനൊന്നാം വയസില്‍ കഥകളിക്ക് വിദ്യാരംഭം കുറിച്ച വേണുജി 14-ാം വയസില്‍ കഥകളി അരങ്ങേറ്റം നടത്തി. 21 വയസു മുതല്‍ സര്‍ഗാത്മക നൃത്തപഠനം 37 വയസു മുതല്‍ കൂടിയാട്ട പഠനം 39 വയസില്‍ കൂടിയാട്ടം അരങ്ങേറ്റം നടത്തിയ ഇദ്ദേഹം കേരളീയ രംഗകലകളെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാംസ്ക്കാരിക വകുപ്പ് സീനിയര്‍ ഫെല്ലോഷിപ്പ്, ഹോമി ഭാഭ ഫെല്ലോഷിപ്പ്, ഗ്ലോ ഇന്‍സ്റ്റിറ്റ്യൂട്ട് സ്കോളര്‍ഷിപ്പ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകാരം, നെടുമങ്ങാട് നഗരസഭയുടെ നാട്യഗുരു പുരസ്കാരം, ദക്ഷിണചിത്രാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ ദക്ഷിണചിത്രാ വിരുതു പുരസ്കാരം, കാലടി ശ്രീ ശങ്കരാനാട്യവിദ്യാലയത്തിന്റെ ബഹുമതി പത്രം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ വേണുജി നിരവധി തവണ വിദേശയാത്രകള്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത മോഹിനിയാട്ടം നൃത്തവിദഗ്ധ നിര്‍മലാ പണിക്കര്‍ പത്നിയാണ്. പുത്രി കപില കൂടിയാട്ടം, മോഹിനിയാട്ടം കലാകാരിയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം