ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മെഗാ ഓണസദ്യ 2026 സംഘടിപ്പിച്ചു
രിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഓണസദ്യ 2026ന്റെ ഉദ്ഘാടനം കഥകളി സംഗീത വിദഗ്ധന്‍ കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി നിര്വഹിച്ചപ്പോള്.
ഇരിങ്ങാലക്കുട: ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വൈവിധ്യമാര്‍ന്ന മെഗാ ഓണസദ്യ 2026 പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.

കേരളത്തിന്റെ തനത് വിഭവങ്ങളും തനിമയും വിളിച്ചോതുന്ന 625 ലധികം വിഭവങ്ങളോടെയാണ് മെഗാ ഓണസദ്യ ഒരുക്കിയത്. ഒരു ക്യാമ്പസ്, അനേകം ഹൃദയങ്ങള്‍, ഒരു സദ്യ എന്ന സന്ദേശവുമായി ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഒത്തുചേര്‍ന്ന് സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേറിട്ടൊരു ആഘോഷാനുഭവമാക്കി സദ്യയെ മാറ്റി. കഥകളി സംഗീത വിദഗ്ധന്‍ കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മലയാളം ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഡോ. എസ്. സ്മിത, സൗമ്യ എം. മുക്കുളത്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് അധ്യാപക കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് പ്രഫസര്‍ സി.ആര്. ബാലകൃഷ്ണന്, അസിസ്റ്റന്റ് പ്രഫസര്‍ സി.ജി. റീന, പി.എം. സ്വാതി, ഹിംഗ്സ്റ്റണ് സേവ്യര്‍, ജോണ്‍ മാത്യു, ജിന്‍സി ജോര്‍ജ്, വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍മാരായ ഐബല്‍, ദേവിക രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു