ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടി തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷം ചില്ലോണം മിന്നിച്ചോണം 2026 തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഓണപ്പാട്ട് കലാകാരനും കരിനീലി എന്ന ആല്‍ബത്തിലൂടെ കാവാണേ എന്ന സൂപ്പര്‍ഹിറ്റ് ഗാനം മലയാളികള്‍ക്ക് സമ്മാനിച്ച കലാകാരന് വിവേക് നെല്ലായി, പ്രശസ്ത ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ജോസഫ് അക്കരക്കാരന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ബി. പവിത്രന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. നെല്‍സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വൃന്ദ അജിത്കുമാര്‍, പഞ്ചായത്തംഗങ്ങളായ അംബുജ രാജന്, പ്രസീന സജയന്, സുരേഷ് ബാബു, കെ. രാജേഷ്, കെ.യു. വിജയന്, അജയന് തറയില്‍, രജനി നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

രാത്രി ചൂടും പവര്‍കട്ടും; ഉറക്കം നഷ്ടപ്പെട്ട് സാധാരണക്കാര്‍
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി