സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണചന്ത ആനന്ദപുരത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണചന്ത ആനന്ദപുരത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ആനന്ദപുരം ക്ഷീരസംഘം സെക്രട്ടറി കെ. ബാലകൃഷ്ണന് പച്ചക്കറി കിറ്റ് നല്‍കിക്കൊണ്ടാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് മുഖ്യാതിഥിയായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ടി.എം. മോഹനന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ആര്. ബാലന്, ബ്ലോക്ക് പഞ്ചായത്തംഗം കെ.യു. വിജയന്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സണ്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ സുനിത മുരളി, ഗ്രാമപഞ്ചായത്തംഗം ഷീജ മോഹനന്, ലോക്കല്‍ കമ്മിറ്റിയംഗം പി.കെ. തങ്കപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി