കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ സംഘടിപ്പിച്ച പൂകൃഷിയുടെ വിളവെടുപ്പ് കാറളം കൃഷി ഓഫീസര്‍ അനഘ ഉദ്ഘാടനം ചെയ്യുന്നു.
കാറളം: ഓണത്തിന് ഒരു കൂട പൂവ് എന്ന ലക്ഷ്യത്തോടെ വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍ വിഭാഗവും എന്‍എസ്എസ് യൂണിറ്റും കാറളം കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കാറളം കൃഷി ഓഫീസര്‍ അനഘ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനും ഓണവിപണി മുന്നില്‍ കണ്ടുകൊണ്ടുമാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. അഗ്രിക്കള്‍ച്ചര്‍ വിഭാഗം വിദ്യാര്‍ഥികളുടെയും എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും നിരന്തരമായ പരിചരണത്തിലൂടെയും കൃഷിഭവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് മനോഹരമായ പൂന്തോട്ടം ഒരുക്കിയത്. പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ കൃഷി അസി. ഓഫീസര്‍ അക്ഷയ്, അഗ്രികള്‍ച്ചര്‍ അധ്യാപകരായ ശ്രീജ, സജിത്ത്, ആതിര തുടങ്ങിയവരും മറ്റു അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി