എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൂക്കളമത്സര പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.ഡി. ശങ്കരന്‍കുട്ടി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് സംഘടിപ്പിച്ച പൂക്കളമത്സരത്തില് വെസ്റ്റ് കൊരട്ടി കരയോഗം ജേതാക്കളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 7500 രൂപയും പ്രശംസാപത്രവും ആണ് നല്‍കിയത്. ഐരാണിക്കുളം കരയോഗം രണ്ടാം സ്ഥാനവും പച്ചളിപ്പുറം കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സമ്മാനം 5000 രൂപയും പ്രശംസാപത്രവും മൂന്നാം സമ്മാനം 2500 രൂപയും പ്രശംസാപത്രവുമാണ്.
അടുത്ത മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ കാരുകുളങ്ങര, മേച്ചിറ, നടവരമ്പ് കരയോഗങ്ങള്‍ക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്കി. പങ്കെടുത്ത എല്ലാ ടീമിനും 1000 രൂപ വീതം ആശ്വാസസമ്മാനവും നല്‍കിയിരുന്നു. താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.ഡി. ശങ്കരന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട മേഖല പ്രതിനിധി രവി കണ്ണൂര്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

രാത്രി ചൂടും പവര്‍കട്ടും; ഉറക്കം നഷ്ടപ്പെട്ട് സാധാരണക്കാര്‍
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി