പുലിവരുന്നേ… പുലി! തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ പുലിക്കൂട്ടത്തിന്റെ പടയോട്ടം
ഇരിങ്ങാലക്കുട: ‘ഏതു പുലിമുരുകന് വന്നാലും വീഴ്ത്താന്‍ പറ്റാത്ത പുലികളെ’ കാണണമെങ്കില്‍ തിരുവോണപ്പിറ്റേന്ന് ഇരിങ്ങാലക്കുടയിലേക്ക് വരണം. നഗരവീഥികളെ ആവേശത്തിലാഴ്ത്തി 200 ലേറെ പുലികള്‍ അണിനിരക്കുന്ന വമ്പന്‍ പുലിക്കളി ആഘോഷത്തിനാണ് ഇരിങ്ങാലക്കുട ഒരുങ്ങുന്നത്. പേടിപ്പിക്കുന്ന പുലികളും ചിരിപ്പിക്കുന്ന പുലികളും ഒപ്പം താരമാകാന്‍ ഒരുങ്ങുന്ന പെണ്‍പുലികളും ഇത്തവണ പുലിക്കളിയുടെ മാറ്റുകൂട്ടും. ‘പിടിച്ചു കെട്ടാമെങ്കില്‍ കെട്ടിക്കോ…’ എന്ന വെല്ലുവിളിയുമായി പുലിക്കൂട്ടം നഗരത്തിലിറങ്ങുമ്പോള്‍, താളമേളങ്ങളുടെ അകമ്പടിയില്‍ ഇരിങ്ങാലക്കുടയുടെ തിരുവോണപ്പിറ്റേന്ന് ഉത്സവലഹരിയിലാകും.
ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിലാണ് പുലിക്കളി ആഘോഷം സംഘടിപ്പിക്കുന്നത്. പുലികളെ അണിയിച്ചൊരുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് സംഘാടകര്‍. ഉച്ചതിരിഞ്ഞ് 2.30ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് പുലിക്കളി ആഘോഷ ഘോഷയാത്ര ആരംഭിക്കും. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, എയ്മര് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ അബിത് അക്ബര്‍, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പുലികളും പുലിമേളവും ശിങ്കാരിമേളവും കാവടിയും തംബോലവും വീരനാട്യവും ഉള്‍പ്പെടെ 250ലേറെ കലാകാരന്മാര് അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്ര നഗരവീഥികളെ ആവേശത്തിലാഴ്ത്തും. വൈകീട്ട് 6.30ഓടെ ഘോഷയാത്ര നഗരസഭ മൈതാനിയിലെത്തും.
നഗരസഭ മൈതാനിയില്‍ നടക്കുന്ന പുലിക്കളി ആഘോഷ സമാപന സമ്മേളനം കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.വി.സി. വര്‍ഗീസ്, കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ പങ്കെടുക്കും. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ സ്വാഗതവും കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍ നന്ദിയും പറയും.
പുലിക്കളിയുടെ ആവേശം ഇരിങ്ങാലക്കുടയുടെ തെരുവുകളിലേക്ക് എത്തിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുട ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ലിയോ താണിശേരിക്കാരന്, സെക്രട്ടറി ലൈജു വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍, ബിബിന്‍ രവി, കെ.എച്ച്. മയൂഫ്, എം.വി. സെന്റില്‍, എം.എസ്. ഷിബിന്‍, നിധീഷ് കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി