കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട രൂപത കെസിവൈഎംന്റെ 41 ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. റിജോയ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രൂപത കെസിവൈഎംന്റെ 41 ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം പരിയാരം കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. റിജോയ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയര്മാന് സിബിന് പൗലോസ് അധ്യക്ഷത വഹിച്ചു. രൂപതയിലെ 25 ഓളം യൂണിറ്റുകളില്‍ നിന്നുമായി 200 ഓളം യുവജനങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.
സമ്മേളനത്തോടനുബന്ധിച്ച് രൂപത കെസിവൈഎംന്റെ 2026 മാര്‍ച്ച് മുതല്‍ 2026 ജൂലൈ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്, കണക്ക് അവതരണവും നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, പരിയാരം അസി. വികാരി ഫാ. സാജു തേക്കാനത്ത്, പരിയാരം കെസിവൈഎം ആനിമേറ്റര്‍ സിസ്റ്റര്‍ ലിദിയ, രൂപത കെസിവൈഎം ജനറല്‍ സെക്രട്ടറി ജിതിന് ആന്റണി, വൈസ് ചെയര്‍പേഴ്സണ്‍ മരിയ വിന്‍സന്റ്, ട്രഷറര്‍ എം.ബി. ആല്ബിന്, സിന്‍ഡിക്കേറ്റ് അംഗമായ ഡയാന ഡേവീസ്, സെനറ്റ് അംഗങ്ങളായ ഫ്ളെറ്റിന് ഫ്രാന്‍സിസ്, ഐറിന് റിജു, ജോയിന്റ് സെക്രട്ടറി പി.എന്‍. ആഷ്ന, വനിതാ വിംഗ് കോ ഓര്‍ഡിനേറ്റര്‍ മരിയ ജോണി, പരിയാരം കെസിവൈഎം പ്രസിഡന്റ് ടി.എസ്. അന്തോണി എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി