പഠനസൗകര്യം സാധ്യമാകാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു
കാറളം: ഓണ്‍ലൈന്‍ പഠനസൗകര്യം ഇനിയും സാധ്യമാകാത്ത കാറളം വിഎച്ച്എസ് സ്കൂളിലെ അര്‍ഹരായിട്ടുള്ള കുട്ടികള്‍ക്ക് അധ്യാപകര്‍, മാനേജര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന, പ്രവാസി കൂട്ടായ്മ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 22 മൊബൈല്‍ ഫോണുകള്‍ നല്കി. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം നടത്തി. ചിന്താ സുബാഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കാട്ടികുളം ഭരതന്, കാറളം ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറിയും കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ റഷീദ് കാറളം, എച്ച്.എം. രമാദേവി ടീച്ചര്‍, പ്രിന്‍സിപ്പല്‍ ടി.എസ്. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു