ഇരിങ്ങാലക്കുടക്കഭിമാനായി ശ്വേത ഉണ്ണികൃഷ്ണന്
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവത്തില്‍ കലാതിലകമായ സെന്റ് ജോസഫ്സ് കോളജിലെ ശ്വേത ഉണ്ണികൃഷ്ണന് നാടിനഭിമാനമായി. കേരള നടനം, മോണോ ആക്ട് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ശ്വേത കലാതിലകപട്ടം നേടിയത്. സെന്റ് ജോസഫ്സ് കോളജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ചേലൂര്‍ പാറയില്‍ ഉണ്ണിക്കൃഷ്ണന്റെയും സൈനയുടെയും മകളാണ്. ആര്‍എല്‍വി സുബേഷ്, കലാക്ഷേത്ര അമല്‍നാഥ്, ബിജു ആലുക്കല്‍ എന്നിവരുടെ ശിക്ഷണത്തിലാണ് ശ്വേത പരിശീലനം നടത്തുന്നത്.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്